»   » നിവിന്‍ പോളിയ്ക്ക് ഈ വര്‍ഷം ക്രിസ്മസ് ഉണ്ടാകില്ല!!

നിവിന്‍ പോളിയ്ക്ക് ഈ വര്‍ഷം ക്രിസ്മസ് ഉണ്ടാകില്ല!!

By: Rohini
Subscribe to Filmibeat Malayalam

ആഘോഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികള്‍. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ താരങ്ങളുടെ സിനിമ കൂടെയുണ്ടെങ്കില്‍ കുശാല്‍. ഈ വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ ഇനി ക്രിസ്മസ്, ന്യൂ ഇയര്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്നാണ് ആരാധകര്‍ നോക്കുന്നത്.

ഞാനും നിവിനും തമ്മിലുള്ള ബന്ധത്തില്‍ ഇനി ഒരു ചെറിയ സര്‍പ്രൈസ്... സൃന്ദ പറയുന്നു

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും പൃഥ്വിയുടെയും ദിലീപിന്റെയുമൊക്കെ ക്രിസ്മസ് സിനിമകള്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ നിവിന്‍ പോളിയ്ക്ക് ഈ വര്‍ഷം ക്രിസ്മസ് ആഘോഷം ഇല്ല എന്നാണ് അറിയുന്നത്.

സഖാവ് മാറ്റിവച്ചു

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി എത്തും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2017 മാര്‍ച്ചോടെ മാത്രമേ സിനിമ തിയേറ്ററിലെത്തുകയുള്ളൂ എന്നാണ് കേള്‍ക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന മറ്റൊരു നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രവും ക്രിസ്മസും ന്യൂ ഇയറും ഒക്കെ കഴിഞ്ഞിട്ടേ തിയേറ്ററിലെത്തൂ. സഖാവിന് മുമ്പ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററിലെത്തിക്കണം എന്നാണത്രെ പദ്ധതി.

സണ്ട മാരിയ

നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രമായ സണ്ട മാരിയ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രവും 2016 ല്‍ റിലീസ് ചെയ്യുന്നില്ല എന്നാണ് കേട്ടത്.

ഒടുവില്‍ കണ്ടത്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് നിവിന്‍ പോളിയുടെ ഒടുവിലത്തെ റിലീസ്. ഏപ്രില്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം ഈ വര്‍ഷം മികച്ച അഭിപ്രായവും കലക്ഷനും നേടിയ ചിത്രങ്ങളില്‍ ഒന്നാണ്.

English summary
The audiences and media are eagerly waiting for Nivin Pauly, to announce his next release. Will the actor have a Christmas release this year?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam