അവാര്‍ഡിന് വേണ്ടി സിനിമ ചെയ്യാനില്ല: ഇന്ദ്രജിത്ത്

എഴുപത് സിനിമകളോളം ഇന്ദ്രജിത്ത് അഭിനയിച്ചുകഴിഞ്ഞു. എങ്കിലും പേരിന് പോലും ഒരു അവാര്‍ഡ് ഇന്ദ്രനെ തേടി എത്തിയിട്ടില്ല. പിന്നെങ്ങിനെയാണ് ആള് അവാര്‍ഡിനെ ഇഷ്ടപ്പെടുക എന്നല്ലേ, അതല്ല കാര്യം. ഓരോ വേഷവും തന്നിലെ നടന് വെല്ലുവിളിയാകുന്നതാകണം എന്ന് മാത്രമാണ് തനിക്ക് നിര്‍ബന്ധം എന്നും അവാര്‍ഡിന് വേണ്ടി സിനിമ ചെയ്യാനില്ല എന്നുമാണ് ഇന്ദ്രജിത്തിന്റെ നയം.
കിട്ടുന്ന വേഷങ്ങളില്‍ നന്നായി അഭിനയിക്കുക. അതുവഴി കാണികളുടെ മനസ്സില്‍ ഇടം പിടിക്കുക. ഇതാണ് ഇന്ദ്രജിത്തിന്റെ നയം. ക്ലാസ് മേറ്റ്‌സ് മുതല്‍ ആമേന്‍ വരെയുള്ള ഒരുപിടി മികച്ച വേഷങ്ങളിലൂടെ ഇന്ദ്രന്‍ സാധിച്ചെടുത്തത് ഇത്തരത്തിലുള്ള ഒരു നേട്ടമാണ്. ചാന്തുപൊട്ടിലെ കുമാരനെയും മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചിയെയും പോലുള്ള വില്ലന്‍ വേഷങ്ങളിലും ഇന്ദ്രജിത്തിന് തിളങ്ങാനാകുന്നതിന്റെ രഹസ്യവും ഈ ഫഌക്‌സിബിലിറ്റി തന്നെയാണ്.
അവാര്‍ഡിന് വേണ്ടി മുന്‍നിര നടന്മാന്‍ സംവിധായകരെ പണം മുടക്കി സിനിമ നിര്‍മിക്കുന്ന കാലത്താണ് അവാര്‍ഡിന് വേണ്ടി സിനിമ ചെയ്യാനില്ല എന്ന് ഒരു നടന്‍ തുറന്നുപറയുന്നത്. എം ടി - ഹരിഹരന്‍ ടീമിന്റെ ഏഴാം വരവാണ് ഇന്ദ്രന്റെ പുതിയ ചിത്രം.


Click it and Unblock the Notifications











