പൃഥ്വിരാജുമായി ഒരു പ്രശ്‌നവുമില്ലെന്ന് ഫഹദ് ഫാസില്‍

By Aswathi

പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ നല്‍കിയ ചിത്രങ്ങളില്‍ നിന്നെല്ലാം ഫഹദ് ഫാസില്‍ പിന്മാറിയപ്പോള്‍ ആരാധകര്‍ക്ക് ചെറിയ ചില സംശയങ്ങളുണ്ടായരുന്നു, ഫഹദ് ഫാസിലും പൃഥ്വിരാജും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന്. രണ്ട് പേരും ഇതേ കുറിച്ചൊന്നും പ്രതികരിക്കാതെ വന്നതോടെ ആളുകള്‍ അതങ്ങ് വിശ്വസിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ എന്തിന് പൃഥ്വിയുടെ ചിത്രത്തില്‍ നിന്ന് ഫഹദ് പിന്മാറണം.

ഇനിയും ആ ഗോസിപ്പ് പടര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല. സംഭവത്തിന്റെ സത്യാവസ്ത ഫഹദ് ഫാസില്‍ വ്യക്തമാക്കി കഴിഞ്ഞു. തനിക്കും പൃഥ്വിയ്ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡേറ്റിലെ ചില പ്രശ്‌നങ്ങള്‍കൊണ്ടാണ് ആ ചിത്രങ്ങളില്‍ നിന്ന് പിന്മാറേണ്ടി വന്നതെന്നുമാണ് ഫഹദ് ഫാസില്‍ പറയുന്നത്.

Fahad-Fazil

പൃഥ്വിയും ഞാനും കുട്ടിക്കാലം മുതലേ കൂട്ടുകാരാണ്. എനിക്കും പൃഥ്വിരാജിനുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി തിരക്കിലായതുകൊണ്ട് ഫഹദിന് ചില ചിത്രങ്ങള്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ മൂന്നെണ്ണം പൃഥ്വിരാജ് അഭിനയിക്കുന്നതായിപ്പോയത് ഫഹദ് ഫാസിലിന്റെ കുഴപ്പമല്ലല്ലോ.

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കര, അമല്‍ നീരദിന്റെ ഡബിള്‍ ബാരല്‍, ശ്യാമപ്രസാദിന്റെ ഇവിടെ എന്നീ മൂന്ന് ചിത്രങ്ങളാണ് ഫഹദ് ഉപേക്ഷിച്ചത്. സപ്തമശ്രീ തസ്‌കരയില്‍ ആസിഫ് അലിയും ഡബിള്‍ ബാരലില്‍ തമിഴ് നടന്‍ ആര്യയും ഇവിടെയില്‍ നിവിന്‍ പോളിയും പൃഥ്വിയ്‌ക്കൊപ്പം ഫഹദിന് പകരക്കാരായി. ഇതില്‍ സപ്തമശ്രീ റിലീസാകുകയും നല്ല റിവ്യുകള്‍ വരികയും ചെയ്തു. മറ്റ് രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിങ് തുടങ്ങിയും കഴിഞ്ഞു.

ജെയിംസ് ആല്‍ബേര്‍ട്ട് സംവിധാനം ചെയ്യുന്ന മറിയം മുക്ക്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം, നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഇങ്ങനെ ഫഹദ് ഫാസില്‍ ഇപ്പോഴും തിരക്കില്‍ തന്നെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X