സുരേഷ് ഗോപി വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കില്ല; മോഹന്‍ലാല്‍ പ്രത്യേകിച്ച്!!

By Aswini

രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴച്ചാല്‍ ഇങ്ങനെയിരിക്കും. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനായിട്ടും, ചലച്ചിത്ര വികസന കോര്‍പറേഷന്‍ അദ്ധ്യക്ഷനായിട്ടും സര്‍വ്വോപരി മലാളികളുടെ പ്രിയപ്പെട്ട നടനായിട്ടും സുരേഷ് ഗോപി-എന്‍എസ്എസ് വിഷയത്തില്‍ ഇതുവരെ മലയാളത്തിലെ പ്രമുഖതാരങ്ങളാരും പ്രതികരിച്ചുകണ്ടില്ല. അനൂപ് ചന്ദ്രന്‍, മേജര്‍ രവി, പ്രിയദര്‍ശന്‍ എന്നീ മൂന്ന് പേരല്ലാതെ വേറാറും ഈ വിഷയത്തില്‍ വാ തുറന്നതുമില്ല.

വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യം അമ്മയ്ക്കില്ലെന്നാണ് ഇന്നസെന്റ് പറഞ്ഞത്. സുരേഷ് ഗോപി എന്‍ എസ് എസ് ആസ്ഥാനത്ത് പോയത് സംഘടനയോട് പറഞ്ഞിട്ടല്ലെന്നും അതുകൊണ്ട് പ്രതികരിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ഒരക്ഷരം മിണ്ടിയിട്ടില്ല. മോഹന്‍ലാല്‍ വാ തുറക്കുമെന്ന് ആരും കരുതേണ്ടതുമില്ല. തീര്‍ച്ചയായും സുരേഷ് ഗോപിയെ തള്ളിപ്പറയാന്‍ ലാലിന് സാധിക്കില്ല. അതുപോലെ എന്‍ എസ് എസിനെയും. എന്‍ എസ് എസുമായി അടുത്ത ബന്ധമാണ് മോഹന്‍ലാലിനുള്ളത്.

വിഷയത്തില്‍ പ്രതികിക്കില്ല

സുരേഷ് ഗോപി വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കില്ല; മോഹന്‍ലാല്‍ പ്രത്യേകിച്ച്!!

സുരേഷ് ഗോപി എന്‍ എസ് എസ് ആസ്ഥാനത്ത് പോയത് സംഘടനയോട് പറഞ്ഞിട്ടല്ലെന്നും അതുകൊണ്ട് പ്രതികരിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിച്ചവര്‍

സുരേഷ് ഗോപി വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കില്ല; മോഹന്‍ലാല്‍ പ്രത്യേകിച്ച്!!

അനൂപ് ചന്ദ്രന്‍, മേജര്‍ രവി, പ്രിയദര്‍ശന്‍, സാന്ദ്ര തോമസ് തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അനൂപ് ചന്ദ്രന്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ചും പുകഴ്ത്തിയും സംസാരിച്ചപ്പോള്‍ ബാക്കി മൂവരും എന്‍ എസ് എസിനെ വിമര്‍ശിക്കുകയായിരുന്നു.

അനൂപ് ചന്ദ്രന്‍ പറഞ്ഞത്

സുരേഷ് ഗോപി വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കില്ല; മോഹന്‍ലാല്‍ പ്രത്യേകിച്ച്!!

സുരേഷ് ഗോപിയെ മന്നം സമാധിയില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് അനൂപ് ചന്ദ്രന്‍ പ്രതികരിച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. രാജ്യം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ച നടനെയാണ് സുകുമാരന്‍ നായര്‍ ഇറക്കി വിട്ടത്. മതമേലധ്യക്ഷന്‍മാരുടെ പൃഷ്ടം താങ്ങാന്‍ കലാകാരന്മാര്‍ പോകരുതെന്ന് അനൂപ് ചന്ദ്രന്‍ വിമര്‍ശിക്കുകയും ചെയ്തു.

മോഹന്‍ലാല്‍ മിണ്ടില്ല

സുരേഷ് ഗോപി വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കില്ല; മോഹന്‍ലാല്‍ പ്രത്യേകിച്ച്!!

വിഷയത്തില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ഒരക്ഷരം മിണ്ടിയില്ല. മോഹന്‍ലാല്‍ വാ തുറക്കുമെന്ന് ആരും കരുതേണ്ടതുമില്ല. തീര്‍ച്ചയായും സുരേഷ് ഗോപിയെ തള്ളിപ്പറയാന്‍ ലാലിന് സാധിക്കില്ല. അതുപോലെ എന്‍ എസ് എസിനെയും. എന്‍ എസ് എസുമായി അടുത്ത ബന്ധമാണ് മോഹന്‍ലാലിനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X