മോഹന്‍ലാല്‍ ഫ്രണ്ട്‌ലിയും മമ്മൂട്ടി സീരിയസുമാണ്: രാഗിണി

By Aswathi

മലയാളത്തില്‍ രണ്ട് താര രാജക്കന്മാരുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും. ഇവരുടെ പേരില്‍ ആരാധകര്‍ തമ്മില്‍ തല്ലുകൂടുന്നുണ്ടെങ്കിലും മലയാളികള്‍ക്ക് അഭിമാനത്തോടെ പറയാം ഇരുവും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച്. യാതൊരു ജാഡയും ഈഗോയുമില്ലാതെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന വേദികള്‍ നമ്മള്‍ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ആഘോഷവുമാണ്.

എന്നിരിക്കിലും ചിലരൊക്കെ ഇവരെ താരതമ്യം ചെയ്യാനും തരംതിരിച്ച് കാണാനും മുതിരാറുണ്ട്. അവര്‍ക്കും കൂടെ വേണ്ടി പറയുകയാ, തെന്നിന്ത്യയില്‍ നിന്നെത്തിയ ഒരു നടി പോലും പറയുന്നു, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന്.

ragini-dwivedi-mammootty-mohanlal

രഗിണി ദ്വിവേദി എന്ന തെന്നിന്ത്യന്‍ സുന്ദരി രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂ. രണ്ടും സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം. കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും ഫേസ്ബു ടു ഫേസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും. രണ്ടുപേര്‍ക്കുമൊപ്പമുള്ള അഭിനയവും നടിയെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. പക്ഷെ അവരെ തരം തിരിച്ച് പറയാന്‍ കഴിയില്ല.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും അവരുടേതായ താര യോഗ്യതയും താര മൂല്യവുമുണ്ട്. മോഹന്‍ലാല്‍ വളരെ ഫ്രണ്ട്‌ലിയും ഊഷ്മളവുമായ വ്യക്തിത്വത്തിനുമുടമയാണ്. മമ്മൂട്ടി ഭയങ്കര സീരിയസും ബുദ്ധിജീവിയുമാണ്. പക്ഷെ അടുത്ത് ഇടപഴകി കഴിഞ്ഞാല്‍ അദ്ദേഹമൊരു അസാധാരണ മനുഷ്യനാണ്. ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുഎന്ന് രാഗിണി പറഞ്ഞു.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കൂടാതെ മലയാളത്തില്‍ പൃഥ്വിരാജിനെയും ജയറാമിനെയും രാഗിണിയ്ക്ക് ഇഷ്ടമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും ഒരുമിച്ച് എടുക്കുന്ന അമ്മ എന്ന ചിത്രത്തിലാണ് രാഗിണി ഇപ്പോള്‍ അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X