twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളിമണ്ണില്‍ നിന്നും പ്രസവരംഗങ്ങള്‍ നീക്കി?

    By Lakshmi
    |

    പലരും സംവിധായകന്‍ ബ്ലെസ്സിയുടെ വിവാദചിത്രം കളിമണ്ണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നത് ചിത്രത്തില്‍ ശ്വേതയുടെ യഥാര്‍ത്ഥ പ്രസവത്തിന്റെ രംഗങ്ങള്‍ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നറിയാനുള്ള ആകാംഷയുമായിട്ടാണ്. എന്നാല്‍ ചിത്രത്തില്‍ ശ്വേതയുടെ പ്രസവരംഗങ്ങള്‍ ഇല്ലെന്നതാണ് പുതിയ റിപ്പോര്‍ട്ട്. യഥാര്‍ത്ഥ പ്രസവത്തിന്റെ സീനുകളുമായി വരുന്ന കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ നിലപാടെടുത്തതിനെത്തുടര്‍ന്ന് വലിയ വിവാദം ഒഴിവാക്കാന്‍ വേണ്ടി അണിയറക്കാര്‍ പ്രസവസീനുകളെല്ലാം മുറിച്ചുമാറ്റിയെന്നാണ് കേള്‍ക്കുന്നത്.

    ചിത്രത്തില്‍ പ്രസവരംഗങ്ങള്‍ ഇല്ലെന്നും പ്രസവസമയത്ത് ശ്വേതയുടെ മുഖത്തുണ്ടാകുന്ന ഭാവവ്യതിയാനങ്ങള്‍ മാത്രമാണ് ക്യാമറ പകര്‍ത്തിയിരിക്കുന്നതെന്നും സംവിധായകന്‍ ബ്ലെസ്സി പറയുന്നത്.

    ഒരു കുഞ്ഞുജനിയ്ക്കുമ്പോള്‍ അമ്മയുടെ മുഖത്തുണ്ടാകുന്ന ഭാവവ്യതിയാനങ്ങള്‍ യാഥാര്‍ത്ഥ്യത്തോടെ ലഭിയ്ക്കാന്‍ വേണ്ടിയാണ് ശ്വേതയുടെ പ്രസവസമയത്ത് ചിത്രീകരണം നടത്തിയതെന്നും ഇതില്‍ക്കൂടുതല്‍ ഒന്നും ചിത്രത്തിലില്ലെന്നുമാണ് ബ്ലെസ്സി പറയുന്നത്. ചിത്രത്തിനായി മുംബൈയിലെ ആശുപത്രിയില്‍ വച്ച് ശ്വേതയുടെ പ്രസവം ചിത്രീകരിച്ചുവന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കേരളത്തില്‍ ബ്ലെസ്സിയ്ക്കും ശ്വേതയ്ക്കുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

    മതനേതാക്കളും രാഷ്ട്രീയക്കാരുമെല്ലാം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പ്രസവരംഗങ്ങളുമായി കളിമണ്ണ് പ്രദര്‍ശനത്തിനെത്തിയാല്‍ ഇതിലും വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതിയാണ് അണിയറക്കാര്‍ രംഗങ്ങള്‍ നീക്കം ചെയ്തതെന്നാണ് സൂചന. പ്രദര്‍ശനസമയത്തും വിവാദം തുടര്‍ന്നാല്‍ ഒരുപക്ഷേ അത് ചിത്രത്തിന്റെ വിജയത്തെയും സാമ്പത്തികനേട്ടത്തെയും ബാധിക്കാനിടയുണ്ടെന്നതും അണിയറക്കാരെ ആശങ്കയിലാക്കുന്നുണ്ടാകണം. എന്തായാലും ചിത്രം ഓഗസ്റ്റ് 23ന് റിലീസ് ചയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

    English summary
    The director of the movie Kalimannu, Blessy has made it clear that he will not be showing any real shots of delivery in his movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X