ഈഗോ ക്ലാഷ് മാത്രം: പ്രിയദര്‍ശന്‍
ലിസിയുമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്ത സംവിധായകന്‍ പ്രിയദര്‍ശന്‍ നിഷേധിച്ചു. ഞങ്ങള്‍ക്കിടയില്‍ ഈഗോ ക്ലാഷ് നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഏതൊരു വീട്ടിലും ഉണ്ടാകുന്ന സാധാരണ പ്രശ്‌നം മാത്രമാണിത്. അത് വിവാഹമോചനം വരെ പോകുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കി അഭിമുഖത്തില്‍ പ്രിയന്‍ വ്യക്തമാക്കി.
പണവും ചില 'സൗഹൃദങ്ങളുമാണ്' ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കിംവദന്തികള്‍ ഇല്ലാതാക്കാന്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണം.

കേരള സെലിബ്രിറ്റി ടീമിന്റെ ഉടമയായ ലിസിയെ 1990 ഡിസംബര്‍ 13നാണ് പ്രിയദര്‍ശന്‍ വിവാഹം കഴിച്ചത്. ലിസിയുടെ കുടുംബാംഗങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ അവഗണിച്ചായിരുന്നു വിവാഹം. മുന്‍ നടിയെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നത് കുടുംബാംഗങ്ങളില്‍ ചിലര്‍ തന്നെയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മക്കളായ സിദ്ധാര്‍ത്ഥും കല്യാണിയും വിദേശത്ത് പഠിയ്ക്കുകയാണ്.
പ്രിയദര്‍ശന്റെ ബിസിനസ്സുകളെല്ലാം നോക്കി നടത്തുന്ന ലിസി നഷ്ടപരിഹാരമായി 80 കോടി രൂപ ആവശ്യപ്പെട്ടതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു പേരുടെയും സുഹൃത്തായ സൂപ്പര്‍ സ്റ്റാര്‍ ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുന്നുണ്ട്.


Click it and Unblock the Notifications











