»   » കാവ്യയ്ക്ക് മാനുഷിക പരിഗണന, അറസ്റ്റ് ചെയ്യാന്‍ മാത്രം തെളിവുകളൊന്നുമില്ല.. തല്‍ക്കാലം ആശ്വസിക്കാം !

കാവ്യയ്ക്ക് മാനുഷിക പരിഗണന, അറസ്റ്റ് ചെയ്യാന്‍ മാത്രം തെളിവുകളൊന്നുമില്ല.. തല്‍ക്കാലം ആശ്വസിക്കാം !

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ എങ്ങനെയും ദിലീപിനെയും ഭാര്യ കാവ്യ മാധവനെയും പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുന്നു എന്ന സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. നനഞ്ഞയിടം കുഴിയ്ക്കുകയാണ് കാവ്യ - ദിലീപ് ശത്രുക്കള്‍.

ഇത്രകാലമായിട്ടും ഒരു സിനിമയില്‍ പോലും കാവ്യയുടെ നായകനായി അഭിനയിക്കാത്ത പ്രമുഖ നടന്‍, എന്താ കാര്യം ?

കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കാവ്യ മാധവന്റെ മൊഴിയെടുത്തിരുന്നു. എന്നാലും കാവ്യയെ അറസ്റ്റ് ചെയ്യാന്‍ മാത്രം തെളിവുകളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

കാവ്യയ്ക്കുള്ള ബന്ധം

കാവ്യ ദിലീപ് ബന്ധമാണ് മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ കുടുംബ ബന്ധം തകര്‍ത്തത് എന്നും കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിയ്ക്കപ്പെട്ട നടിയായിരുന്നുമാണ് പ്രചരിച്ച വാര്‍ത്ത. ഈ പേരില്‍ ദിലീപിന് നടിയോട് ശത്രുതയായി എന്നാണ് ഗൂഢാലോചനയ്ക്ക് കാരണമായി പറഞ്ഞത്.

കാവ്യയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍

കാവ്യ മാധവന്‍ കൂടെ അറിഞ്ഞുകൊണ്ടാണോ ദിലീപ് ഗൂഢാലോചന നടത്തിയത് എന്നായിരുന്നു പൊലീസിന് അറിയേണ്ടിയിരുന്നത്. ഇതിനായി സുനിയുമായി കാവ്യയ്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു.

കാവ്യയുടെ മൊഴിയിലെ വൈരുധ്യം

പള്‍സര്‍ സുനി എന്ന സുനിലിനെ തനിക്ക് അറിയില്ല എന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കാവ്യയുടെ ലക്ഷ്യയിലേക്ക് സുനി കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു

പക്ഷെ തെളിവില്ല

എന്നാല്‍ ഇതൊന്നും കാവ്യയെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകളല്ല. കാവ്യയ്ക്ക് സുനിയെ പരിചയമുണ്ടെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പറയാന്‍ കഴിയില്ല. ലക്ഷ്യയില്‍ സുനി വന്നെങ്കിലും കാവ്യയെ നേരിട്ട് കണ്ടതിന് തെളിവില്ല.

അമ്മ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍

അതേ സമയം കാവ്യ മാധവന്റെ അമ്മ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നാണ് അറിയുന്നത്. ലക്ഷ്യയുടെ സാമ്പത്തിക ഇടപാടുകളും മറ്റും നടത്തുന്നത് ശ്യാമളയാണ്. ശ്യാമളയുടെ കാര്യത്തില്‍ പൊലീസ് ഇതുവരെ കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടില്ലത്രെ.

Did Pulsar Suni Work As Kavya Madhavan's Driver?

മാനസിക പരിഗണന

നിലവിലുള്ള സാഹചര്യത്തില്‍ കാവ്യയ്‌ക്കെതിരെ അറസ്റ്റ് ചെയ്യാന്‍ മാത്രം തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മാനുഷിക പരിഗണന കൂടെ കണക്കിലെടുത്ത് കാവ്യയ്‌ക്കെതിരെ അറസ്റ്റുണ്ടാവില്ലത്രെ.

English summary
No evidence for to arrest Kavya Madhavan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam