വിവാഹത്തിന് സമ്മാനം വേണ്ടെന്ന് അമലയും വിജയിയും

By Lakshmi

തെന്നിന്ത്യന്‍ താരപ്രണയികളായ അമല പോളിന്റെയും എഎല്‍ വിജയിയുടെയും വിവാഹത്തിന് ഇനി അധികം നാളുകളില്ല. അതിഥികളെ ക്ഷണിയ്ക്കലും വിവാഹത്തിനുള്ള മറ്റൊരുക്കങ്ങളുമെല്ലാമായി രണ്ടുപേരും നന്നേ തിരക്കിലാണ്. ഇതിനിടെ അമലയ്ക്കാണെങ്കില്‍ കരാര്‍ ചെയ്ത ചിത്രങ്ങളില്‍ അഭിനയിച്ചു തീര്‍ക്കേണ്ടതുമുണ്ട്.

തമിഴകത്തെയും മലയാളത്തിലെയുംപ്രമുഖതാരങ്ങള്‍ക്കെല്ലാം ഇവരുടെ വിവാഹക്ഷണക്കത്ത് ലഭിച്ചുകഴിഞ്ഞു. എല്ലാംകൊണ്ടും തെന്നിന്ത്യയിലെ വമ്പന്‍ ചടങ്ങാകാന്‍പോകുന്ന വിവാഹം ചില രീതികളില്‍ വ്യത്യസ്തമാകാന്‍ കൂടി പോവുകയാണ്.

Amala Paul, AL Vijya

തങ്ങളുടെ വിവാഹത്തിന് ആരും പൂക്കളോ മറ്റു വസ്തുക്കളോ സമ്മാനമായി നല്‍കരുതെന്നാണ് വിജയിയും അമലയും പറയുന്നത്. ഇത്തരത്തില്‍ തങ്ങള്‍ക്ക് തരാനുള്ള സമ്മാനത്തിനായി ചെലവാക്കുന്ന പണം എല്ലാവരും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്നും ഇവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു പ്രത്യേക കാര്‍ഡ് ഇവര്‍ വിവാഹക്ഷണക്കത്തിനൊപ്പം വെയ്ക്കുന്നുണ്ട്.

ഇനി സമ്മാനം നല്‍കിയേ മതിയാകൂ എന്നുള്ള അതിഥികളുണ്ടെങ്കില്‍ അവരോട് അനാഥാലയങ്ങളിലേയ്ക്കും മറ്റും നല്‍കാന്‍ ഉപകരിക്കുന്ന വിധത്തിലുള്ള സമ്മാനങ്ങളുമായി എത്താനാണ് അമലയും വിജയിയും പറയുന്നത്.

അതിഥികള്‍ നല്‍കുന്ന സമ്മാനങ്ങള്‍ ഇവര്‍ എബിലിറ്റി ഫൗണ്ടേഷന്‍ എന്ന സംഘനടയ്ക്ക് സംഭാവനയായി നല്‍കും.

അടുത്തിടെ ഗായിക ചിന്മയി നടന്‍ രാഹുല്‍ രവീന്ദ്രന്‍ എന്നിവരുടെ വിവാഹത്തില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണ് സമ്മാനങ്ങള്‍ വേണ്ടെന്നും അതിനുള്ള പണം ചാരിറ്റിയ്ക്ക് ഉപയോഗിക്കണമെന്ന് അതിഥികളോട് അപേക്ഷിയ്ക്കാനും ഇവര്‍ തീരുമാനിച്ചത്. ചിന്മയിലും രാഹുലും വിവാഹസമ്മാനങ്ങളെല്ലാം ലഡാക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന് നല്‍കുകയായിരുന്നു.

ജൂണ്‍ പന്ത്രണ്ടിന് ചെന്നൈയിലെ വള്ളിഅമ്മൈ ഹാള്‍ എംആര്‍സി സെന്ററില്‍ വച്ചാണ് അമല-വിജയ് വിവാഹം നടക്കുന്നത്. ഇതിന് മുന്നോടിയായി ജൂണ്‍ 7ന് കൊച്ചിയില്‍ വച്ച് വിവാഹനിശ്ചയം നടക്കും.

വിവാഹംകഴിഞ്ഞ ഉടനെ ഇവര്‍ക്ക് ഹണിമൂണ്‍ യാത്രാപദ്ധതികളൊന്നുമില്ലെന്നാണ് അറിയുന്നത്. വിവാഹത്തിന് ശേഷം പെട്ടെന്നുതന്നെ വിജയ് തന്റെ പുതിയ ചിത്രമായ ശൈവത്തിന്റെ ജോലികള്‍ തുടങ്ങുമെന്നും അമല ബാക്കിയുള്ള ജോലികള്‍ ചെയ്തുതീര്‍ക്കുമെന്നുമാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X