ഒരു ഹിറ്റ് ഇനിയെന്ന്?
മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയാണ് ദിലീപ്. ഇനിയൊരു ഹിറ്റ് എന്നെത്തും? വര്‍ഷത്തിലൊരിക്കലെങ്കിലും അത് സംഭവിച്ചിരുന്നെങ്കില്‍. കല്‍ക്കത്താ ന്യൂസിനു പിന്നാലെ ലാല്‍ ജോസിന്റെ മുല്ലയും ബോക്സോഫീസില്‍ ചാഞ്ചാടുമ്പോള്‍ ദീലിപിന്റെ പ്രതീക്ഷകളാണ് തകരുന്നത്.
കല്‍ക്കത്താ ന്യൂസ് ദിലീപിന് ഏറെ പ്രതീക്ഷകളുള്ള പ്രൊജക്ടായിരുന്നു.ആറു മാസത്തോളം ആ ചിത്രത്തിനായി നീക്കി വച്ചത് തനിക്ക് കരിയറില്‍ ഗുണം ചെയ്യുമെന്ന് ദിലീപ് കരുതി. എന്നാല്‍ അതുണ്ടായില്ല. ആ ചിത്രം പ്രേക്ഷകരെ കാര്യമായി സ്പര്‍ശിക്കാതെ പോയതോടെ ബ്ലെസ്സിയില്‍ ദീലിപ് അര്‍പ്പിച്ച പ്രതീക്ഷകള്‍ അമിതമായി പോയി എന്ന് തെളിഞ്ഞു.
ജോഷിയുടെയും രാജസേനനന്റെയും ബ്ലെസ്സിയുടെയും ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം ദിലീപിന് നല്‍കാതെ പോയതോടെ ഒരു തിരിച്ചുവരവ് മോഹിച്ചാണ് ദിലീപ് ലാല്‍ ജോസുമായി ഒന്നിച്ചത്. ദിലീപിന്റെ കരിയറിലെ വമ്പന്‍ ഹിറ്റുകളായ മീശ മാധവനും ചാന്തുപൊട്ടും ഒരുക്കിയ സംവിധായകന്‍ വീണ്ടും ഒരു ദിലീപ് ചിത്രമൊരുക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം ഉയരുന്നത് സ്വാഭാവികം. എന്നാല്‍ സൂപ്പര്‍താര ചിത്രങ്ങളെ വെല്ലുവിളിച്ച് ക്ലാസ് മേറ്റ്സ്, അറബിക്കഥ എന്നീ പരീക്ഷണങ്ങളൊരുക്കി വിജയം കൊയ്ത വ്യത്യസ്തനാമൊരു സംവിധായകന്‍ താന്‍ അത്രയേറെ വ്യത്യസ്തനൊന്നുമല്ലെന്നും ഇപ്പോഴും രസികന്‍ പോലൊരു തട്ടിക്കൂട്ട് ചിത്രം ആവര്‍ത്തിക്കുന്നിടത്തോളമുള്ള വളര്‍ച്ചയേ തന്റെ സംവിധായക പ്രതിഭ കൈവരിച്ചിട്ടുള്ളൂവെന്നും തെളിയിച്ചതോടെ പ്രതീക്ഷകള്‍ നിലംപരിശായി.
മുല്ല ബോക്സോഫീസില്‍ മുങ്ങുകയാണ്. ഒരാഴ്ചയ്ക്കു ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രേക്ഷകരെ കൈയിലെടുത്താല്‍ മുല്ലയുടെ പതനം പൂര്‍ത്തിയാവും. അണ്ണന്‍ തമ്പി എന്ന അന്‍വര്‍ റഷീദ് ചിത്രവും ഇന്നത്തെ ചിന്താവിഷയം എന്ന സത്യന്‍ അന്തിക്കാട് ചിത്രവും വിഷുക്കൊയ്ത്ത് നടത്തിയാല്‍ മുല്ലക്ക് മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കുക അസാധ്യമാവും.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
മുല്ല: ചിത്രങ്ങള്‍


Click it and Unblock the Notifications