twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനിയെങ്കിലും ദിലീപ് പഠിക്കേണ്ടത്

    By Staff
    |

    ദിലീപിന്റെ മരത്തില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് പൂക്കുന്നത് രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ വിഷുച്ചിത്രമായ വിനോദയാത്ര ആയിരുന്നു ഏറ്റവുമൊടുവിലത്തെ സൂപ്പര്‍ഹിറ്റ്. 2006ല്‍ ദിലീപിന്റെ ഒരു ചിത്രവും സൂപ്പര്‍ഹിറ്റായില്ല.

    2005ലെ ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചാന്തുപൊട്ടാണ്. 2004 ദിലീപിന് സൂപ്പര്‍ഹിറ്റ് രഹിത വര്‍ഷമായിരുന്നു. 2002ല്‍ മീശ മാധവന്‍, കല്യാണരാമന്‍ എന്നീ രണ്ട് സൂപ്പര്‍ഹിറ്റുകളിലൂടെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്നിലാക്കുകയും 2003ല്‍ സിഐഡി മൂസയിലൂടെ സൂപ്പര്‍വിജയങ്ങള്‍ക്ക് തുടര്‍ച്ചയൊരുക്കുകയും ചെയ്ത ദിലീപ് പിന്നീട് ഏറെ പിന്നോട്ടുപോവുന്നതാണ് കണ്ടത്. 2004 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ദിലീപിന്റെ ക്രെഡിറ്റില്‍ രണ്ട് സൂപ്പര്‍ഹിറ്റുകള്‍ മാത്രം.

    ആളൊരു രസികനാണെന്നതാണ് ദിലീപിനെ കുറിച്ചുള്ള പ്രേക്ഷകര്‍ക്കിടയിലെ ഇമേജ്. ആ ഇമേജ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ ദിലീപ് ചിത്രങ്ങള്‍ വന്‍വിജയം നേടി. പക്ഷേ അയലത്തെ പയ്യന് അയല്‍ക്കാരുടെ തെറി കിട്ടുന്ന നിലയിലേക്കാണ് തന്റെ ഇമേജ് മാറ്റിയെടുക്കാനുള്ള ദിലീപിന്റെ ശ്രമങ്ങള്‍ എത്തിച്ചേര്‍ന്നത്.

    ദിലീപ് ഇപ്പോഴും വിലപിടിപ്പുള്ള ബ്രാന്റ് തന്നെയാണ്. ആള്‍ക്കാരെ രസിപ്പിക്കുന്ന താരമെന്ന നിലയിലാണ് ദിലീപിന് ജനപ്രിയ നായകന്റെ ബ്രാന്റ് പതിഞ്ഞുകിട്ടിയത്. പക്ഷേ രസികന്‍ മൊട്ടയടിച്ച് ഗുണ്ടകളെ അടിച്ചൊതുക്കാനും മീശ പിരിക്കാനും തുടങ്ങിയാല്‍ അത് നന്നായി ചെയ്യാന്‍ ഇവിടെ വേറെ താരങ്ങളുണ്ട് എന്നതാണ് പ്രേക്ഷകരുടെ നിലപാട്. ആ നിലപാട് പ്രേക്ഷകര്‍ തുടരുന്നിടത്തോളം തന്റെ ഇമേജ് അയലത്തെ പയ്യന്‍ എന്ന നിലയില്‍ നിന്ന് അയലത്തെ ഗുണ്ട എന്ന നിലയിലേക്ക് മാറ്റിയെടുക്കണമെന്ന വാശി ദിലീപ് ഉപേക്ഷിച്ചേ മതിയാവൂ. മുല്ലയുടെ പരാജയം കൂടിയായതോടെ അടുത്ത പരീക്ഷയ്ക്കു മുമ്പ് ഈ പാഠം ഉരുവിട്ട് പഠിക്കാന്‍ ദിലീപ് പ്രത്യേകം ശ്രദ്ധിക്കുക.

    മുന്‍ പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    മുല്ല: ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X