ഇളയദളപതിയ്‌ക്കൊപ്പം പിഷാരടിയും മമ്മൂട്ടിയും! സിനിമാക്കാര്‍ക്ക് മാതൃകയായി താരങ്ങള്‍,ഇതുമൊരു വിജയമാണ്
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ റിലീസിനൊരുങ്ങുകയാണ്. റിലീസിനോട് അനുബന്ധിച്ച് ഗാനഗന്ധര്‍വന്‍ മാതൃകയാവുകയാണ്. സിനിമയുടെ ഔദ്യോഗികമായി ഫ്‌ളക്‌സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുകയാണെന്ന കാര്യം സംവിധായകന്‍ രമേഷ് പിഷാരടി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള പത്ര വാര്‍ത്തയും താരം പങ്കുവെച്ചിരുന്നു.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ചെന്നൈയില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് വീണുണ്ടായ അപകടത്തില്‍ യുവതി മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പതിവ് പരസ്യ രീതി ഒഴിവാക്കാന്‍ പിഷാരടിയും മമ്മൂട്ടിയും നിര്‍മാതാവ് ആന്റോ പി ജോസഫും കൂടി തീരുമാനിക്കുന്നത്. സിനിമയുടെ പരസ്യത്തിന് പോസറ്ററുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും പിഷാരടി പറയുന്നു. മമ്മൂട്ടിയും പിഷാരടിയും മാത്രമല്ല തമിഴില്‍ നടന്‍ വിജയും ഇതേ തീരുമാനം എടുത്തിരിക്കുകയാണ്. ഇളയദളപതിയുടേതായി വരാനിരിക്കുന്ന ബിഗില്‍ എന്ന സിനിമയുടെ ഹോര്‍ഡിങ്‌സ് ഒഴിവാക്കി.

ഗാനമേളകളില്‍ പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഗദ, അതുല്യ, ശാന്തിപ്രിയ എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫ് ഫിലിം കമ്പനി വിതരണത്തിനെത്തിക്കും. സെപ്റ്റംബര്‍ 27 നാണ് ഗാനഗന്ധര്‍വ്വന്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications