സത്യം അറിയാതെ നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു: ഭാമ
'ക്രാന്തി' എന്ന ചിത്രത്തില്‍ നിന്ന് ഭാമ പിന്മാറിയതിന് പല കാരണങ്ങളും പറഞ്ഞു കേട്ടിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഭാമ പിന്മാറിയതെന്ന് ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍, അല്ല ഭാമയ്ക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണെന്നായി മറ്റു ചിലര്‍.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
സണ്ണി വെയിനിന്റെ നായികയാകാന്‍ ഭാമ തയ്യാറല്ലെന്ന് പറഞ്ഞെന്നതാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ടത്. സണ്ണി വലിയ താരമല്ലാത്തതുകൊണ്ട് നടനൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഭാമ പറഞ്ഞത്രെ. എന്നാല്‍ ഭാമ ഈ വാര്‍ത്ത നിഷേധിച്ചു.

തന്നെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളോട് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഭാമ പ്രചരിപ്പിച്ചത്. അതൊരു കത്തിന്റെ മാതൃകയായിരുന്നു. മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കാത്തതെന്ന് ഭാമ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു. ഭാമയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിതാ.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാമ പിന്മാറിയതിനെ തുടര്‍ന്ന് മീര നന്ദനാണ് സണ്ണി വെയിനിന്റെ നായികയായെത്തുന്നത്. ആദ്യമായി സണ്ണി വെയിന്‍ നായകനായ് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനം ആരംഭിയ്ക്കും. തൃശ്ശൂരാണ് പ്രധാന ലൊക്കേഷന്‍


Click it and Unblock the Notifications











