മോഹന്‍ലാലും മമ്മൂട്ടിയുമായി ഒരു പ്രശ്‌നവുമില്ല: റഹ്മാന്‍

By Aswathi

എണ്‍പതുകളുടെ തുടക്കത്തിലാണ് റഹ്മാന്‍ ബിഗ്‌സ്‌ക്രീനിലെത്തുന്നത്. തുടക്കകാലത്ത് ചെയ്ത മിക്ക ചിത്രങ്ങളും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമായിരുന്നു. ഒന്നുരണ്ടുമല്ല, ഇരുപത്തിയഞ്ചിനടുത്തോളം ചിത്രങ്ങള്‍ മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്തിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ റഹ്മാനെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കാണാതെയായി. മൂവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നു. എന്നാല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുത്തില്‍ അക്കാര്യം റഹ്മാന്‍ വ്യക്തമാക്കി.

അവരോട് എനിക്കൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് റഹ്മാന്‍ തുടങ്ങിയത്. ചേട്ടാ ഇക്കാ എന്നൊക്കെ അവരെ വിളിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇന്നും ഒരു സഹോദരനാണ് ഞാനവര്‍ക്ക്. പിന്നെ സിനിമകള്‍ ചെയ്യാത്തതിന് കാരണം, ഞാനിപ്പോള്‍ മുതിര്‍ന്നതുകൊണ്ടാണ്. പണ്ട് അവരുടെ അനുജനായിട്ടാണ് മിക്ക സിനിമകളിലും അഭിനയിച്ചിരുന്നത്. ഇന്ന് അത്തരമൊരു വേഷം എനിക്കായി എഴുതാന്‍ എന്റെ ശരീര പ്രകൃതി ആരെയും അനുവദിക്കില്ല- റഹ്മാന്‍ വ്യക്തമാക്കി.

എപ്പോഴെങ്കിലും ഒരു സിനിമ മൂവരും ഒന്നിച്ച് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ഒരു കാര്യം ഇതുവരെ സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. അടുത്തിടെ ഒരു എയര്‍പോര്‍ട്ടില്‍വച്ചാണ് ഞങ്ങള്‍ മൂവരും യാദൃശ്ചികമായി കണ്ടുമുട്ടിയത്. അന്നൊരു ഫോട്ടോയും എടുത്തു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്' എന്ന സിനിമയുടെ സമയത്താണ് ഞങ്ങള്‍ അതിനുമുമ്പൊരു സ്‌നാപെടുത്തത്. സമീപകാലത്ത് ഈ രണ്ട് ചിത്രങ്ങളും ഫേസ്ബുക്കില്‍ ചിലര്‍ ഷെയര്‍ ചെയ്തു കണ്ടിരുന്നു- റഹ്മാന്‍ പറഞ്ഞു.

rahman-mohanlal-mammootty

തമിഴിലും നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന റഹ്മാന്‍ ഇപ്പോള്‍ 'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ തമിഴ് റീമേക്കില്‍ ജ്യോതികയുടെ ഭര്‍ത്താവായി അഭിനയിക്കുകയാണ്. സൂര്യയുമായുള്ള ബന്ധമാണോ ഈ അവസരം നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു. ജ്യോതിക റെക്കമന്റ് ചെയ്തതാവാനാണ് സാധ്യത. മലയാളത്തില്‍ നല്ല തിരക്കഥകള്‍ ലഭിച്ചാലേ അഭിനയിക്കൂകയുള്ളൂ എന്നും റഹ്മാന്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X