എന്റെ മമ്മൂക്കയെ കുറിച്ചങ്ങനെ പറയരുത്...

By Aswathi

മമ്മൂട്ടിയെയും പൃഥ്വിരാജിനെയും ജ്യേഷ്ടാനുജന്മാരാക്കി അരങ്ങിലെത്തിച്ചുകൊണ്ടാണ് വൈശാഖ് സിനിമാ മേഖലയില്‍ സംവിധായകനായി അരങ്ങേറുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരശരീരി പറഞ്ഞു കേട്ടു, മമ്മൂട്ടിയെ വച്ചൊരു സിനിമ ഇനി താന്‍ ചെയ്യില്ലെന്ന് വൈശാഖ് പറഞ്ഞുവെന്ന്. പോക്കിരിരാജയുടെ തിരക്കഥ മമ്മൂട്ടി വൈശാഖിനെ കൊണ്ട് പത്ത് തവണ മാറ്റി എഴുതിച്ചുവെന്ന്.

സംഭവം ഫേസ്ബുക്കില്‍ കണ്ട് വൈശാഖ് ഞെട്ടി. മമ്മൂട്ടിയുടെ പേര് ഉച്ഛരിക്കാനുള്ള യോഗ്യത നേടാന്‍ ഇനിയും ഏഴ് ജന്മമെങ്കിലും പിറവികൊള്ളണമെന്ന് വിശ്വസിക്കുന്ന തന്നെ കുറിച്ചാണോ ഇങ്ങനെയൊക്കെ പറയുന്നത്. അതും സാരമില്ല, മമ്മൂട്ടി എന്ന മഹാ നടനെ കുറിച്ച് പറഞ്ഞത് മോശമല്ലേ. ഉടനെ ഒരു കത്തെഴുതി വൈശാഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

vysakh-mammootty

കൂട്ടുകാരെ, എന്നെ കുറിച്ച് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന അപവാദപ്രചരണത്തിനെതിരെ ഒരു കുറിപ്പിടണമെന്ന് തോന്നി. എനിക്കെതിരെ ആയതുകൊണ്ടല്ല, എന്റെ മമ്മൂക്കയ്‌ക്കെതിരെ ആയതുകൊണ്ടാണ് ഇതെഴുതുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വൈശാഖിന്റെ കത്ത്. ഞാന്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഗുരുതുല്യനാണ് മമ്മൂക്ക.

പോക്കിരി രാജയിലൂടെ അദ്ദേഹം എന്ന കൈപിടിച്ചു കയറ്റിയത് സിനിമയിലേക്ക് മാത്രമല്ല, ജീവിതത്തിലേക്കുകൂടെയാണ്. ആ മഹാനടന്റെ മുന്നില്‍ എനിക്ക് പോയി പറയാന്‍ പറ്റിയ ഒരു കഥാപാത്രത്തെ കിട്ടാത്തതുകൊണ്ടാണ് മമ്മൂക്കയുമായി ഒരു സിനിമ വൈകുന്നത്. മറ്റുള്ളവയെല്ലാം കുപ്രചരണങ്ങളാണെന്ന് പറഞ്ഞ വൈശാഖ് സോഷ്യല്‍ മീഡിയയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് നിര്‍ത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X