സുരേഷ് ഗോപിയുടെ ജാഡകൊണ്ടല്ല പിന്മാറിയത്: മിയ
സുരേഷ് ഗോപിയ നായകനാകുന്ന ചിത്രത്തില്‍ മിയ ജോര്‍ജാണ് നായികയെന്ന് വാര്‍ത്തകള്‍ വന്ന് രണ്ട് ദിവസം കഴിയുമ്പോഴേക്കും നടി ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന് കേട്ടു. 'മൈ ഗോഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്ന് മിയ പിന്മാറാനുള്ള കാരണം പലരും അവരവരുടെ ഇഷ്ടത്തിന് എഴുതിച്ചേര്‍ത്തു. ചിലര്‍ പറഞ്ഞു, സുരേഷ് ഗോപിയുടെ ജാഡ കൊണ്ടാണത്രെ മിയ പിന്മാറിയതെന്ന്.
മൈ ഗോഡ്, മിയ തന്നെ കേട്ട് ഞെട്ടിപ്പോയി. താന്‍ സിനിമയില്‍ നിന്ന് പിന്മാറിയതിനുള്ള വിശദവിവരം മിയ മനോരമ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ഒരു തമിഴ് ചിത്രത്തിന് ആദ്യമേ ഡേറ്റ് കൊടുത്തു പോയതുകൊണ്ടാണത്രെ മിയയ്ക്ക് മൈ ഗോഡില്‍ നിന്ന് പിന്മാറേണ്ടി വന്നത്. ഇക്കാര്യം വ്യക്തമായി സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുമറിയാം. സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിട്ടുണ്ടെന്നും മിയ പറഞ്ഞു.

സുരേഷ് ഗോപി വളരെ സീനിയറയാ ഒരു ആര്‍ട്ടിസ്റ്റാണ്. എന്നെ പോലെ ഒരു പുതുമുഖം ഒരിക്കലും അദ്ദേഹത്തെ കുറിച്ച് ഇങ്ങനെയൊന്നും പറയില്ല. 'സലാം കാശ്മീര്‍' എന്ന ചിത്രത്തില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട്‌ലിയാണ്. 'ഇന്‍ട്രു നേട്രു നാളെ' എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഞാനിപ്പോള്‍. ആദ്യം കമ്മിറ്റ് ചെയ്തത് ഈ ചിത്രത്തിലാണ്. മൈ ഗോഡിന് ഡേറ്റ് കൊടുത്താല്‍ രണ്ടും കൂടെ പ്രശ്‌നമുണ്ടാകും എന്നുള്ളതുകൊണ്ടാണ് ആദ്യം ഒപ്പിട്ട ചിത്രത്തില്‍ അഭിനയിച്ചത്.
പിന്നെ കൂടെ അഭിനയിക്കുന്ന താരത്തിന്റെ ജാഡയാണെന്ന് പറഞ്ഞ കാര്യം. എന്ത് വിഢിത്തമാണ്. കുറച്ചു ബോധം ഉള്ള ആരും അങ്ങനെ ഒരു കാരണം പറയില്ല. ഞാന്‍ ഫീല്‍ഡില്‍ വന്നിട്ട് രണ്ട് വര്‍ഷം ആയിട്ടേയുള്ളൂ. സുരേഷേട്ടനെ പോലുള്ളവരുടെ അഭിനയം കണ്ടിട്ടാണ് സിനിമയിലെത്തിയത്.
കൂടെ അഭിനയിക്കുന്ന താരം ഫ്രീയാണോ ജാഡയാണോ എന്ന് നോക്കിയല്ല ഞാനൊരു സിനിമ ചെയ്യുന്നത്. കഥയും എനിക്ക് യോജിക്കുന്ന കഥാപാത്രത്തെയും മാത്രമാണ് നോക്കുന്നത്. കൂടെ അഭിനയിക്കുന്നവര്‍ കംഫര്‍ട്ടബഌണെങ്കില്‍ സന്തോഷം. അല്ലെങ്കില്‍ ഞാനെന്റെ ജോലി തീര്‍ത്ത് വീട്ടിലേക്ക് പോരും. മിയ കാര്യങ്ങള്‍ വ്യക്തമാക്കി.


Click it and Unblock the Notifications