കുചേലനില്‍ രജനി-കമല്‍ താരസംഗമമില്ല

By Staff

രജനി-കമല്‍ താരസംഗമം കാത്തിരുന്നവരെ നിരാശയിലാഴ്ത്തിക്കൊണ്ട് കുചേലനില്‍ കമല്‍ഹാസന്‍ അഭിനയിക്കില്ലെന്ന്‌ ഉറപ്പായി. കമല്‍ഹാസന്‍ മാത്രമല്ല മറ്റൊരു മുന്‍നിര താരവും ചിത്രത്തില്‍ അഭിനയിക്കുന്നില്ല.

കുചേലന്റെ സംവിധായകന്‍ പി.വാസു തന്നെയാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. മലയാളത്തില്‍ വിജയമായ കഥ പറയുമ്പോളിന്റെ തമിഴ്‌പ്പതിപ്പായ കുചേലനില്‍ കമല്‍ അഭിനയിക്കുമെന്ന്‌ നേരത്തെ ഊഹാപോങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഓം ശാന്തി ഓമിലെ ഗാനചിത്രീകരണത്തെ അനുകരിച്ച്‌ കുചേലനിലും തമിഴിലെ എല്ലാ താരങ്ങളും ഒന്നിയ്‌ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ അത്തരം വാര്‍ത്തകളെ പി. വാസു തള്ളിക്കളഞ്ഞു. അതു പോലൊരു ഗാനരംഗം ഈ ചിത്രത്തിലില്ല.

ഹിന്ദിയില്‍ പരീക്ഷിച്ച ആ ഗാനരംഗം തമിഴില്‍ പരീക്ഷിയ്‌ക്കേണ്ട കാര്യമില്ല-വാസു പറഞ്ഞു. എന്നാല്‍ പ്രമുഖ താരം പ്രഭു ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ടെന്ന്‌ വാസു വ്യക്തമാക്കി.

സൂപ്പര്‍ സ്റ്റാറിന്റെ സെക്യൂരിറ്റി ഓഫീസറു വേഷമാണ്‌ പ്രഭുവിനുള്ളത്‌. ചന്ദ്രമുഖി എന്ന ചിത്രത്തിലാണ്‌ അവസാനമായി പ്രഭുവും രജനിയും ഒരുമിച്ചഭിനയിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X