പൃഥ്വിരാജിന് കാശ്മീരില്‍ നിന്നൊരു നായികയില്ല
കാശ്മീരിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനെ നായകനാക്കി മേഡര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഒരു കാശ്മീരി സുന്ദരിയായിരിക്കുമെന്ന് റിപ്പോര്‍ട്ടികളുണ്ടായുന്നു. എന്നാല്‍ തന്റെ ചിത്രത്തിലെ നായിക കാശ്മീരിയല്ല എന്ന് വെളിപ്പെടുത്തി സംവിധായകന്‍ മേജര്‍ രവി രംഗത്ത്.
പൃഥ്വിരാജിന്റെ നായികയായി കാശ്മീരില്‍ നിന്ന് ഒരു നടിയും അഭിനിയക്കുന്നില്ല. പാകിസ്ഥാനി പെണ്‍കുട്ടികളുടേതിന് സമാനമായ മുഖമുള്ള ഒരു മലയാളി പെണ്‍കുട്ടിയെ തന്നെയാണ് നായികയായി തേടുന്നതെന്ന് സംവിധായകന്‍ വിശദീകരിച്ചു.

പട്ടാള ജീവിതത്തിലെ തന്റെ മറ്റൊരു അനുഭവവുമായാണ് മേജര്‍ രവി വീണ്ടും എത്തുന്നത്. ആദ്യം മോഹന്‍ലാലിനെയായിരുന്നു നായകനായി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് പൃഥ്വിയ്ക്ക് നറുക്ക് വീഴുകയായിരുന്നു. പിക്കറ്റ് 43 എന്നാണ് ചിത്രത്തിന്റെ പേര്. കാശ്മീരില്‍ തണുപ്പുള്ള ഒരുദേശത്ത് ഒറ്റപ്പെട്ടുപോകുന്ന സൈനികന്റെ കഥയാണ് ചിത്രം പറയുന്നത്.
പതിവു പട്ടാള സിനിമകളെ പോലെയല്ല മേജര്‍ രവി ഈ ചിത്രം ഒരുക്കുന്നത്. രണ്ടു രാജ്യങ്ങളിലെ രണ്ടു പട്ടാളക്കാര്‍ തമ്മിലുള്ള വികാരപരമായ സൗഹൃദത്തിന്റെ കഥയാണ് ചിത്രം. ഒരു നായ ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായ ഒരു പ്രണയവും ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ പറയുന്നു.
ഇപ്പോള്‍ സെവന്‍ത് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രത്തില്‍ 42 കാരനായ പൊലീസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ജനനി അയ്യരാണ് നായിക.


Click it and Unblock the Notifications