ബാംഗ്ലൂര്‍ ഡെയ്‌സ്: നിത്യ നായികവേഷം നിരസിച്ചു
ചെറിയ ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് അഞ്ജലി മേനോന്‍ ഒരുക്കുന്ന ബാംഗ്ലൂര്‍ ഡെയ്‌സ്. പഠനം കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിയ്‌ക്കെത്തുന്ന യുവാക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ നിത്യ പ്രാധാന്യമേറെയുള്ള അതിഥി വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തില്‍ നിത്യ മേക്കപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന് താരനിര്‍ണയം നടക്കുന്ന സമയത്ത് അഞ്ജലി മേനോന്‍ ചിത്രത്തില്‍ നസ്രിയ ചെയ്ത നായികാ കഥാപാത്രത്തെ നിത്യയ്ക്കായിരുന്നുവേ്രത നല്‍കിയിരുന്നത്. എന്നാല്‍ താനത് ഡേറ്റ് പ്രശ്‌നം കാരണം നിരസിക്കുകയായിരുന്നുവെന്നാണ് നിത്യ പറയുന്നത്.

പിന്നീട് ചിത്രത്തിലെ അതിഥി വേഷം ചെയ്യാനായി അഞ്ജലി നിത്യയെ വീണ്ടും ക്ഷണിച്ചു. ഈ കഥാപാത്രമുള്‍പ്പെടുന്ന ചിത്രീകരണത്തിന് സമയം അധികം വേണ്ടാത്തതിനാല്‍ താനാ ഓഫര്‍ സ്വീകരിക്കുകയായിരുന്നുവെന്നും നിത്യ പറയുന്നു.
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം സബ് ടൈറ്റില്‍സ് മനസ്സിലാകാത്തവര്‍ക്കായി ഇംഗ്ലീഷ് സബ് ടൈറ്റിലുകളുമായി ട്രെയിലര്‍ വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം, ഇഷ തല്‍വാര്‍, പാര്‍വ്വതി മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, മണിയന്‍പിള്ള രാജു, പ്രവീണ, കല്‍പ്പന എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 23നാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications