എന്റെ ചിത്രത്തില്‍ മമ്മൂട്ടിയില്ല; മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു
എബിസിഡി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് ഉള്ളതും ഇല്ലാത്തുമായ ഒത്തിരി വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇത്തരം പൊയ് വാര്‍ത്തകള്‍ ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നു. അതൊരുതരത്തില്‍ ചിത്രത്തെ നെഗറ്റീവായും ബാധിക്കുന്നു.
ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ ഒരു അതിഥി താരമായി മമ്മൂട്ടി എത്തുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. അച്ഛനും മകനും ഒന്നിക്കാന്‍ ആഗ്രഹിച്ച ആരാധകര്‍ കേട്ടവര്‍ കേട്ടവര്‍ അതേറ്റുപിടിച്ചു. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ സത്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്.

എന്റെ ചിത്രത്തില്‍ മമ്മൂട്ടിയില്ല; മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു
ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഒരു അതിഥി താരമായി മമ്മൂട്ടി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തന്റെ ചിത്രത്തില്‍ മമ്മൂട്ടിയില്ലെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി

എന്റെ ചിത്രത്തില്‍ മമ്മൂട്ടിയില്ല; മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു
എന്റെ ചിത്രത്തില്‍ ചില ഇല്ലാത്ത പാത്രസൃഷ്ടികളെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്നു. അതിലൊന്നും സത്യമില്ല. മമ്മൂട്ടിയോ, സണ്ണി വെയിനോ, ജാക്കബ് ഗ്രിഗറിയോ ഒന്നും ചിത്രത്തിലില്ല- മാര്‍ട്ടിന്‍ പറഞ്ഞു.

എന്റെ ചിത്രത്തില്‍ മമ്മൂട്ടിയില്ല; മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു
ഇതൊരു സിംപിള്‍ പ്രണയ കഥയാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്ന വിശ്വാസമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു

എന്റെ ചിത്രത്തില്‍ മമ്മൂട്ടിയില്ല; മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു
ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന വാര്‍ത്ത ദുല്‍ഖര്‍- മമ്മൂട്ടി ഫാന്‍സ് വലിയ ആഘോഷമായിക്കിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്ന 66 -ാം നമ്പര്‍ മുറിയില്‍ മമ്മൂട്ടിയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചവരുമുണ്ട്.

എന്റെ ചിത്രത്തില്‍ മമ്മൂട്ടിയില്ല; മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു
എല്ലാ പ്രതീക്ഷകള്‍ക്കും ആകാംക്ഷകര്‍ക്കും തിരശ്ശീലയിട്ട് ഡിസംബര്‍ 18 ന് ചിത്രം തിയേറ്ററുകളിലെത്തും. ദുല്‍ഖറിനൊപ്പം പാര്‍വ്വതി, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു

Click it and Unblock the Notifications