വിവാഹമല്ല സിനിമയാണ് പ്രധാനം: ഭാവന
ഇത് താരങ്ങളുടെ വിവാഹക്കാലമാണോ ഗോപിക വിവാഹത്തിന് തയ്യാറെടുക്കുന്നു. നടി മന്യ വിവാഹിതയായി, പഴശ്ശിരാജയിലെ നായിക കനികയുടെ വിവാഹം നിശ്ചയിച്ചു. യുവനടിമാരുടെയെല്ലാം വിവാഹവാര്‍ത്ത എപ്പോഴും ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്. ഇപ്പോള്‍ നടി ഭാവനയുടെ ആരാധകരും നിരാശരായിരിക്കുകയാണ്.
ഭാവനയുടെ മാതാപിതാക്കള്‍ മകള്‍ക്കുവേണ്ടി വരനെത്തേടിക്കൊണ്ടിരിക്കുകയാണെന്നും വിവാഹം ശരിയായലുടന്‍ ഭാവന സിനിമാരംഗം വിടുമെന്നുള്ള വാര്‍ത്തകള്‍ പലേടത്തുമായി വന്നുകഴിഞ്ഞു. എന്നാല്‍ ആരാധകര്‍ ഇതുകേട്ട് നിരാശപ്പെടേണ്ടതില്ലെന്നാണ് ഭാവന പറയുന്നത്.
ഈ അടുത്ത ഭാവിയിലൊന്നും താരം വിവാഹം കഴിക്കില്ലത്രേ. കരിയറാണത്രേ ഭവനയ്‌ക്ക് വിവാഹത്തിലും പ്രധാനം. വിവാഹത്തെയും വിവാഹനിശ്ചയത്തെയും കുറിച്ച് വന്ന വാര്‍ത്തകളൊക്കെ വെറും ഗോസിപ്പാണെന്ന് പറഞ്ഞ് താരം തള്ളിക്കളയുന്നു.
വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ അഭിനയം വിട്ടുള്ള ഏര്‍പ്പാടിനൊന്നും താനില്ലെന്നും വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷം കൂടി താന്‍ അഭിനയരംഗത്തുണ്ടാകുമെന്നും ഭാവന പറയുന്നു. ഇങ്ങനെയൊരു ആഗ്രഹം ഉള്ളതുകൊണ്ടുതന്നെ സിനിമാ ജീവിതം തുടരാന്‍ സമ്മതിയ്‌ക്കുകയും അതിന് പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരാളിനെ മാത്രമേ ഭാവന സ്വീകരിയ്‌ക്കുകയുമുള്ളു.
ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി ഭാവനയ്‌ക്ക് നല്ല അവസരങ്ങളുണ്ട്. താരസംഘടനായ അമ്മയുടെ താരനിബിഢ ചിത്രമായ ട്വന്റി ട്വന്‍ിയില്‍ ദീലീപിന്റെ നായികാ വേഷം ചെയ്യുന്നതും ഭാവനയാണ്.
ഭാവന അഭിനയിച്ച് തെലുങ്ക് ചിത്രത്തിന്റെ നൂറാം ദിനം ആഘോഷിച്ചത് ഈയിടെയായിരുന്നു. മണിരത്‌നത്തിന്റെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന ജയം കൊണ്ടേന്‍ ആണ് ഭാവനയുടെ പുതിയ തമിഴ് ചിത്രം. ഇതില്‍ ഭാവന സ്വന്തം ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഭാവനയുടെ ചിത്രങ്ങള്


Click it and Unblock the Notifications