വിവാഹമായില്ല, നല്ലൊരു പാര്‍ട്ണറെ കണ്ടെത്തണം:അസിന്‍
തെന്നിന്ത്യന്‍ താരം അസിന്റെ വിവാഹത്തെ കുറിച്ചും ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യമായ ചര്‍ച്ച നടന്നിരുന്നു. ഒരു യുഎസുകാരനുമായി അസിന്റെ വിവാഹം ഉറപ്പിച്ചു എന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതും പെട്ടന്നാണ്. എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളെയെല്ലാം നിഷേധിച്ചുകൊണ്ട് താരം രംഗത്ത് വന്നിരിക്കുകയാണ്.
വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അസിന്‍ പറയുന്നത്. വീട്ടില്‍ വിവാഹക്കാര്യം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷേ, ആദ്യം ഒരു നല്ല പാര്‍ട്ണറെ കണ്ടെത്തണം അസിന്‍ പറഞ്ഞു. വനിത ദൈ്വവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയത്.

ഞാന്‍ ലാസ്വേഗില്‍ പത്ത് വര്‍ഷം ആഘോഷിക്കുമ്പോഴാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. ബോളിവുഡിലെ രീതിവച്ചാണ് എന്നെ കുറിച്ചും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അവിടെ പല താരങ്ങളും അവരുടെ പത്ത് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നത് ബോയ് ഫ്രണ്ടിസിനൊപ്പമാവാം. പക്ഷേ ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ മാത്രമാണ് ആഘോഷിച്ചത്. അസിന്‍ വ്യക്തമാക്കി.
ബോളിവുഡില്‍ പല സുഹൃത്തുക്കളുടെയും വിവാഹം കഴിഞ്ഞു. അവരെല്ലാം ലിവ് ഇന്‍ റിലേഷനില്‍ വിശ്വസിക്കുന്നവരാണ്. ഞാനും ഇതിനോട് യോജിക്കുന്നുണ്ടെങ്കലും കരിയര്‍ പ്ലാന്‍ ചെയ്യുമ്പോലെ വ്യക്തിപരമായ കാര്യം പ്ലാന്‍ ചെയ്യാല്‍ കഴിയില്ലല്ലോ എന്നായിരുന്നു അസിന്റെ മറുപടി. അടുത്ത ഒരു വര്‍ഷത്തേക്ക് വിവാഹം ഉണ്ടാകില്ലെന്നും അസിന്‍ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











