കാമുകന്‍ ഇപ്പോള്‍ സുഹൃത്ത്,കല്യാണമേ വേണ്ട, രമ്യ
ബാംഗ്ലൂര്‍: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് എംപിയുമായ രമ്യയോട് വിവാഹത്തെപ്പറ്റി ആരും ചോദിയ്ക്കുകയേ ചെയ്യരുത്. തനിയ്ക്ക് ഈ അടുത്തെങ്ങും കല്യാണമേ വേണ്ടെന്നുമാത്രമല്ല വിവാഹം തന്റെ ചിന്തയില്‍ പോലു ഇല്ലെന്നാണ് നടി പറയുന്നത്. വിവാഹത്തോട് താത്പര്യമില്ലെങ്കിലും തന്റെ പൂര്‍വ്വകാമുകനെപ്പറ്റി പറയുമ്പോഴും നടിയ്ക്ക് നൂറു നാവ്.
റാഫേല്‍ ഇപ്പോളും തന്റെ അടുത്ത സുഹൃത്താണെന്നും. തങ്ങള്‍ക്കിടയിലെ സുഹൃത്ബന്ധം വളരെ നന്നായി മുന്നോട്ടു പോകുന്നെന്നും രമ്യ. താന്‍ ഇപ്പോള്‍ രാഷ്ട്രീയ ഭാവി കെട്ടിപ്പടുക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിയ്ക്കുന്തെന്നും രമ്യ, വിവാഹത്തെക്കാളും ഏറെ പ്രാധാന്യം നല്‍കുന്നത് രാഷ്ട്രീയ ഭാവിയ്ക്ക് തന്നെയെന്നും രമ്യ.

റാഫേലുമായുള്ള പ്രണയ ബന്ധം രമ്യ തുടരുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അതൊരു സൗഹൃദത്തിനപ്പുറം വിവാഹത്തിലേയക്ക് എത്തിക്കുന്നതില്‍ താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും രമ്യ പറഞ്ഞു. തന്റെ മണ്ഡലമായ മാണ്ഡ്യയുടെ വികസനമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും രമ്യ.തനിയ്‌ക്കെതിരായ ആരോപണങ്ങളില്‍ നിന്ന് തന്ത്രപരമായി രക്ഷപ്പെടാനുള്ള നരേന്ദ്രമോഡിയുടെ കഴിവ് തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും രമ്യ.


Click it and Unblock the Notifications











