»   » തിരിച്ചുവരവ് സാധാരണമെന്ന് സുരേഷ് ഗോപി

തിരിച്ചുവരവ് സാധാരണമെന്ന് സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരിച്ചുവന്ന് അഭിനയിക്കുന്ന ചിത്രമാണ് സലാം കാശ്മീര്‍. അതുകൊണ്ട് തന്നെ സുരേഷിന്റെ തിരിച്ചുവരവ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജോഷി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ തിരിച്ചു വരവില്‍ അസാധാരണമായ ഒന്നുമില്ലെന്നും മറ്റൊരു സിനിമ എന്ന രീതിയിലെ സലാം കാശ്മീരും കാണുന്നുള്ളൂവെന്നും സുരേഷ് ഗോപി പറയുന്നു.

മമ്മൂട്ടിക്കൊപ്പം കിങ് ആന്റ് കമ്മീഷന്‍ എന്നചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഏഷ്യനെറ്റിന്റെ നിങ്ങള്‍ക്കുമാകം കോടിശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായി പോയത്. പിന്നീട് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം തിരിച്ചു വന്ന് അഭിനയിക്കുന്ന ചിത്രമാണ് സലാം കാശ്മീര്‍.

Suresh Gopi

ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ജയറാമും അഭിനയ്ക്കുന്നു എന്നാണ് മറ്റൊരു പ്രത്യേകത. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ഹറ്റ് ചിത്രത്തിനു ശേഷം ഇരുവരും നല്‍കുന്ന സൗദൃദവിരുന്ന് സലാം കാശ്മീരിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. കുടുംബ-സൈനിക പശ്ചാത്തലത്തെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരണം. സേതുവാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കാശ്മീര്‍, തൊടുപുഴ എന്നിവിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയായി.

English summary
There is no matter back to the big screen said Suresh Gopi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam