ക്രിസ്തുമസിന് മിലി വരില്ല
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി. ട്രാഫിക്കിന് ശേഷം വലിയൊരു ഇടവേളയെടുത്ത് രാജേഷ് പിള്ള സംവിധാനം ചെയ്യുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ് ഈ പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയിലറും ഈ പ്രതീക്ഷ നിലനിര്‍ത്തുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പ്രേക്ഷകരില്‍ ചെറിയൊരു നിരാശയുണ്ടാക്കി, ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചു. ന്യൂ ഇയര്‍ ആഘോഷിക്കാനാണ് മിലി വരുന്നത്. ജനുവരി രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

അമല പോള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും സനുഷയും മര്‍മ്മപ്രധാനമായ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സ്ത്രീകേന്ദ്രീകൃത സിനിമയായ മിലിയില്‍ 22 സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് മിലിയുടെ ട്രെയിലര്‍ കണ്ടത് 1.30 ലക്ഷം ആള്‍ക്കാരാണ്. യൂട്യൂബ് ഇന്ത്യയുടെ പോപ്പുലര്‍ വീഡിയോ ചാര്‍ട്ടില്‍ 24 ആം സ്ഥാനത്താണ് മിലിയുടെ ട്രെയിലര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ആദ്യ നൂറില്‍ നില്‍ക്കുന്ന ഒരേ ഒരു മലയാളം ട്രെയിലറും മിലിയുടെ തന്നെ. ട്രെയിലറിന് കിട്ടിയ വലിയ സ്വീകര്യത തന്നെ ചിത്രത്തിനും ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications











