»   » വിവാഹശേഷം സംവൃത ബ്രേക്ക് പറയും

വിവാഹശേഷം സംവൃത ബ്രേക്ക് പറയും

Posted By:
Subscribe to Filmibeat Malayalam
Samvritha Sunil
നടിമാരെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് വെള്ളിത്തിരയോട് വിടപറയാനുള്ളൊരു സമയമാണ്. ലിസി, മഞ്ജു വാര്യര്‍, പാര്‍വതി, ആനി, സംയുക്ത വര്‍മ്മ മിന്നുകെട്ടിയതോടെ സിനിമയോട് വിടപറഞ്ഞവര്‍ അനവധി. ഇവരുടെ നിരയിലേക്ക് ഒരാള്‍ കൂടിയെത്തുകയാണ്.

വേറാരുമല്ല, രസികനിലൂടെ പ്രേക്ഷകന്റെ ഇഷ്ടതാരമായി മാറിയ സംവൃത സുനിലാണ് വിവാഹത്തോടെ അഭിനയം അവസാനിപ്പിയ്ക്കാനൊരുങ്ങുന്നത്. ആചാരനുഷ്ഠാനങ്ങളോടെ നവംബറില്‍ നടക്കുന്ന വിവാഹത്തിന് ശേഷം സംവൃത ഈ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

ബോക്‌സ് ഓഫീസില്‍ താനഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായി നില്‍ക്കവെ ഇങ്ങനെയൊരു തീരുമാനം ഏതൊരു നടിയ്ക്കും കടുപ്പമേറിയതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വിവാഹതീയതി നിശ്ചയിച്ചതോടെ സെപ്റ്റംബര്‍ വരെയുള്ള പ്രൊജക്ടുകള്‍ മാത്രമേ ഏറ്റെടുത്താല്‍ മതിയെന്ന് തീരുമാനിച്ചിരുന്നുവെന്ന് സംവൃത പറയുന്നു.

എട്ട് വര്‍ഷമായി സിനിമയിലെത്തിയിട്ടെങ്കിലും കരിയറിലെ വളര്‍ച്ച സാവധാനത്തിലായിരുന്നു. ചില സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റു സംഭവിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം എനിയ്ക്ക് പാഠമായി മാറി. എന്തായാലും കരിയറില്‍ ചില മികച്ച വേഷങ്ങള്‍ അവതരിപ്പിയ്ക്കാന്‍ സാധിച്ചതില്‍ ഞാന്‍ സംതൃപ്തയാണ്. വാസ്തവത്തിലെ സുരഭിയും കോക്ക്‌ടെയിലിലെ പാര്‍വതിയും നീലത്താരമരയിലെ രത്‌നവുമെല്ലാം താനഗ്രഹിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നുവെന്ന് സംവൃത വെളിപ്പെടുത്തുന്നു.

ഭാവിയെക്കുറിച്ച് ഒന്നും ഇപ്പോള്‍ പറയാനാവില്ല. എന്തായാലും വിവാഹത്തിന് ശേഷം ഒരു ബ്രേക്കെടുക്കും. പിന്നെ സിനിമയിലേക്ക് തിരിച്ചെത്തണമോ വേണ്ടയോ എന്ന കാര്യം അപ്പോള്‍ തീരുമാനിയ്ക്കാം. പൃഥ്വിയ്ക്കും ഫഹദിനുമൊപ്പം മെയ്ഫഌര്‍, കമലിന്റെ സെല്ലുലോയ്ഡ് എന്നീ സിനിമകളാണ് സംവൃത ഇപ്പോള്‍ അഭിനയിക്കുന്നത്. വിവാഹത്തിന് മുമ്പേ ലാല്‍ജോസിനൊപ്പം ഒരു സിനിമ കൂടി സംവൃത ചെയ്യുമെന്നും ശ്രുതിയുണ്ട്.

English summary
Malayalam actress Samvritha Sunil too will, in all probability, follow suit when she gets married this November

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam