മോഹന്‍ലാലുമൊത്ത് ഉടന്‍ ഒരു സിനിമയില്ല: വേണു

By Aswathi

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് എന്ന ചിത്രവുമായുള്ള വേണുവിന്റെ വരവ് മലയാള സിനിമയിക്ക് നല്‍കുന്നത് പുതിയ പ്രതീക്ഷകളാണ്. മികച്ച ഒത്തിരി ചിത്രങ്ങള്‍ സംവിധായകനില്‍ നിന്നും ഇനിയും ആരാധകര്‍ പ്രതീക്ഷിക്കുന്നു. കാമ്പുള്ള സിനിമകള്‍.

മുന്നറിയിപ്പിന്റെ വിജയാഘോഷം തീരുന്നതിനു മുമ്പേ കേട്ടു, വേണുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലാണെന്ന്. എന്നാല്‍ വാര്‍ത്ത വേണു നിഷേധിച്ചു. ഭാവിയില്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമയുണ്ടാകും. പക്ഷെ അതിപ്പോഴില്ലെന്നാണ് വേണു പറഞ്ഞത്.

venu

മുന്നറിയിപ്പിന് മുമ്പ് ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തത് മോഹന്‍ലാലുമൊത്തുള്ള ഒരു സിനിമയായിരുന്നു. പക്ഷെ പലകാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല. ഇപ്പോള്‍ എന്റെ അടുത്ത ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് മോഹന്‍ലാലുമൊത്തുള്ള സിനിമയായിരിക്കില്ല. അതിനര്‍ത്ഥം ഞാന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യില്ല എന്നല്ല. ഭാവിയില്‍ അങ്ങനെ ഒരു സിനിമ സംഭവിച്ചേക്കാം- വേണു വ്യക്തമാക്കി

മമ്മൂട്ടിയുടെ മുന്നറിയിപ്പിന് നല്ല നല്ല റിവ്യുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കുറച്ചുകാലത്തെ ഇടവേളകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ ഇത്രയും മികച്ച ഒരു പ്രകടനം സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതെന്നാണ് ഒരു ആരാധകന്‍ വേണുവിനെ വിളിച്ചു പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X