»   » ന്യൂജനറേഷന്‍ എന്നൊരു പെട്ടി ആവശ്യമില്ല

ന്യൂജനറേഷന്‍ എന്നൊരു പെട്ടി ആവശ്യമില്ല

Posted By:
Subscribe to Filmibeat Malayalam
vk prakash
മലയാള സിനിമയില്‍ അടുത്തകാലത്ത് യുവതാര ചിത്രങ്ങള്‍ നേടിയ വിജയം ശ്രദ്ധേയമാണ്. എന്നാല്‍ ന്യൂജനറേഷന്‍ സിനിമകള്‍ക്ക് താരമൂല്യമുള്ള സിനിമകളുടെ അത്ര കളക്ഷന്‍ നേടാനാവുന്നില്ലെന്ന് സിനിമാരംഗത്തെ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ ന്യൂജനറേഷന്‍ എന്നൊരു പ്രത്യേക പെട്ടിയുടെ ആവശ്യമില്ലെന്നാണ് സംവിധായകന്‍ വികെ പ്രകാശ് പറയുന്നത്.

സെക്‌സിനെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്നു പറയുന്ന സിനിമകള്‍ ഉണ്ടാവുന്നുവെന്നത് ഒരു പുതിയ കാര്യമല്ല. പിഎന്‍ മേനോന്‍, എംടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ഭരതന്‍ എന്നിവര്‍ പറഞ്ഞിടത്തോളം തുറന്നു പറച്ചില്‍ ആരും നടത്തിയിട്ടില്ല. അവരുടെ സിനിമകള്‍ നിലനില്‍ക്കുന്നത്് ഈ തുറന്നു പറച്ചിലുകള്‍ കൊണ്ടല്ല. സിനിമയുടെ ഭംഗികൊണ്ടാണ്. പുതിയ കഥപറച്ചില്‍ രീതിയാണ് നല്ല മലയാള സിനിമയുടെ ലക്ഷണം. ഇതിലൂടെയാണ് മറ്റ് ഭാഷാ സിനിമകളെ നമ്മള്‍ എല്ലാക്കാലവും അമ്പരപ്പിച്ചത്. സിനിമയ്ക്ക് ന്യൂജനറേഷന്‍ എന്നൊരു പ്രത്യേക പെട്ടിയുടെ ആവശ്യമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും 'ബ്യൂട്ടിഫുള്‍' സിനിമയുടെ സംവിധായകന്‍ പറയുന്നു.

നല്ല സംവിധായകരും പുതുമയുള്ള കഥകളും ഉണ്ടാവുന്നുവെന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ ഇവരെയെല്ലാം പുതിയ സിനിമ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ കാണികള്‍ക്ക് മുന്‍ധാരണ ഉണ്ടാവുകയും അതുമൂലം നല്ല സിനിമ കാണാതെ പോവുകയും ചെയ്‌തേക്കാമെന്നും വികെ പ്രകാശ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

English summary
Director VK Prakash says that no need to classify movie as new generation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam