Just In
- 1 hr ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
കര്‍ഷക സമരക്കാരെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളെന്ന് കങ്കണ റണാവത്ത്; കരാര്‍ പിന്‍വലിച്ചവരെ കുറിച്ചും
- Finance
വിദേശങ്ങളില്‍ ഉള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങളില്‍ വന്‍ തകര്‍ച്ച; ഡിസംബറില്‍ 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ചിത്രം ആലോചനയില്‍പ്പോലുമില്ല:ഗീതു മോഹന്‍ദാസ്
പുതിയ ചിത്രമെടുക്കുന്നുണ്ടെന്നും അതില്‍ ആരൊക്കെയാണ് നായികാനായകന്മാരാകുന്നതെന്നും മറ്റും തങ്ങള്‍ അറിയുന്നത് വാര്‍ത്തകളിലൂടെയാണ് പല ചലച്ചിത്രപ്രവര്‍ത്തകരും ഇപ്പോള്‍ പറയാറുണ്ട്. ഉറവിടമേതാണെന്ന് അറിയാത്ത രീതിയില്‍ പൊങ്ങിവരുന്ന പുത്തന്‍ സിനിമാ വാര്‍ത്തകളോട് പ്രതികരിക്കുമ്പോഴാണ് പല പ്രമുഖ സംവിധായകരും തിരക്കഥാകൃത്തുക്കളും മറ്റും ഇങ്ങനെ പറയാറുള്ളത്. ഇപ്പോഴിതാ ഗീതു മോഹന്‍ദാസിന്റെ അവസ്ഥയും ഇതാണ്.
ഒരു ആറുമാസത്തിനകം ഗീതു സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമെന്ന രീതില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത് പലവട്ടമാണ്. ഇതെല്ലാം കേട്ട ്താന് ആകെ അതിശയിച്ചുപോവുകയാണെന്നാണ് ഗീതു പറയുന്നത്. ഏറ്റവും പുതിയ വാര്‍ത്ത ഗീതു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും അഭിനയിക്കുന്നുവെന്നതാണ്. കുറച്ചുനാളുകളായി ഈ വാര്‍ത്ത ഓണ്‍ലൈനില്‍ സജീവമാണ്. പക്ഷേ ഇത്തരത്തില്‍ ഒരു പ്രൊജക്ട് ആലോചനയില്പ്പോലുമില്ലെന്നാണ് ഗീതു പറയുന്നത്.
നേരത്തേ മഞ്ജു വാര്യരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ശക്തമായപ്പോഴും സമാനമായ വാര്‍ത്ത വന്നിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം ഗീതു മോഹന്‍ദാസാണ് സംവിധാനം ചെയ്യുകയെന്നായിരുന്നു വാര്‍ത്തകള്‍. അന്നും അത് നിഷേധിച്ചുകൊണ്ട് ഗീതു രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മഞ്ജുവിനൊപ്പം സംയുക്തവര്മ്മയെക്കൂടി ഉള്‍പ്പെടുത്തിയാണ് വാര്‍ത്ത വന്നിരിക്കുന്നത്. അടുത്തകാലത്തൊന്നും സിനിമയിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താന്‍ ചിന്തിയ്ക്കുന്നില്ലെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട് സംയുക്ത.
തങ്ങള്‍ മൂന്നുപേരും നല്ല സുഹൃത്തുക്കളായതുകൊണ്ടാകും ഇത്തരത്തില്‍ മൂന്നുപേരെയും ഉള്‍പ്പെടുത്തി ആരൊക്കേയോ പുതിയ പ്രൊജക്ടുകള്‍ പറഞ്ഞുണ്ടാക്കുന്നതെന്നാണ് ഗീതു പറയുന്നത്. അടുത്തൊന്നും താന്‍ പുതിയൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ഗീതു വ്യക്തമാക്കി.