»   » ഓണത്തിന് സൂപ്പര്‍താര പോരാട്ടമില്ല

ഓണത്തിന് സൂപ്പര്‍താര പോരാട്ടമില്ല

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഇത്തവണത്തെ ഓണം നിരാശയുടെ ഓണമാണ്. ഈ ഓണത്തിന് തിയേറ്ററുകളില്‍ മോഹന്‍ലാല്‍ചിത്രമുണ്ടാകില്ല. പക്ഷേ മറ്റൊരു ചിത്രത്തില്‍ ലാലിന്റെ സാന്നിധ്യമുണ്ടാകും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന മമ്മൂട്ടിച്ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നുണ്ട്.

ലാലിന്റെ ഓണച്ചിത്രമായി കണക്കാക്കിയിരുന്നത് ജോണി ആന്റണിയുടെ ആറു മുതല്‍ അറുപത് വരെയെന്ന ചിത്രമായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്തതുകാരണം ലാല്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ തമിഴ് ചിത്രമായ ജില്ലയുടെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ കുടുംബസമേതം ബ്രസീല്‍ സന്ദര്‍ശനത്തിന് പോയിരിക്കുകയാണ്. അവിടെ നിന്നും ജൂലൈയില്‍ മടങ്ങിയെത്തിയാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും.

Mohanlal and Mammootty

മോഹന്‍ലാലിനെ സംബന്ധിച്ച് അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നല്‍കിയിട്ടില്ല. കര്‍മ്മയോദ്ധ, ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങളെല്ലാം ്പരാജയമായിരുന്നു. ഇതോടെ ലാല്‍ കൂടുതല്‍ സെലക്ടീവ് ആയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. വിജയസാധ്യത കാണാത്തതിനാലാണത്രേ ജോണി ആന്റണിച്ചിത്രത്തില്‍ നിന്നും പിന്മാറിയത്.

മമ്മൂട്ടിയെ സംബന്ധിച്ച് ഈ ഉത്സവകാലം ബിഗ് പ്രൊജക്ടുകളുടേതാണ്. ഓണത്തിന് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടി പ്രദര്‍ശനത്തിനെത്തും. അതിന് പിന്നാലെ സെപ്റ്റംബറില്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രവും തീയേറ്ററുകളിലെത്തും. എന്തായാലും ഇത്തവണത്തെ ഓണത്തിന് സൂപ്പര്‍താര പോരാട്ടം ഉണ്ടാകില്ല.

English summary
Mohanlal's fans are in disappointment when it was learned that the actor will not be having any releases this Onam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam