twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Srividya: ശ്രീവിദ്യയുടെ ഫ്ലാറ്റ് വാങ്ങാൻ ആരും എത്തിയില്ല! ലേലം രണ്ടു മാസത്തിനു ശേഷം...

    രണ്ടു മാസത്തിനു ശേഷം ഫ്ലാറ്റ് വീണ്ടും ലേലത്തിൽ വയ്ക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

    |

    ആദായ നികുതി വകുപ്പ് ലേലത്തിൽ വച്ച ചലച്ചിത്ര താരം ശ്രീവിദ്യയുടെ ഫ്ലാറ്റ് ആരും വാങ്ങാനെത്തിയില്ല. രണ്ടു മാസത്തിനു ശേഷം ഫ്ലാറ്റ് വീണ്ടും ലേലത്തിൽ വയ്ക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ലാറ്റാണ് ലേലത്തിൽ വെച്ചത്. ആദായ നികുതി വകുപ്പിന് നികുതി ഇനത്തിൽ 45 ലക്ഷം രൂപയുടെ കുടിശ്ശിക വരുത്തിയ പശ്ചാത്തലത്തിലാണ് ഫ്ലാറ്റ് ലേലം ചെയ്യാൻ തിരുമാനിച്ചത്.

    srividhya

    സുഡാനിയുടെ രംഗങ്ങൾ ഇന്റർനെറ്റിൻ! സിനിമയെ തകർക്കാൻ ശ്രമിക്കരുതെന്ന് സംവിധായകൻസുഡാനിയുടെ രംഗങ്ങൾ ഇന്റർനെറ്റിൻ! സിനിമയെ തകർക്കാൻ ശ്രമിക്കരുതെന്ന് സംവിധായകൻ

    1.14 കോടി രൂപയാണ് ഫ്ലാറ്റിന് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. കുടിശ്ശിക ഇടാക്കിയതിനു ശേഷമുള്ള ബാക്കി തുക നടിയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ.ബി. ഗണേഷ്കുമാർ എംഎൽഎയ്ക്കു കൈമാറാനാണു തീരുമാനം. അതെസമയം ഇനി നടക്കാൻ പോകുന്ന ലേലത്തിൽ ഫ്ലാറ്റിന്റെ വില കുറയ്ക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അധികൃതർ പറ‍ഞ്ഞു. 1996 മുതൽ 2006 ഒക്ടോബർ വരെ താരം ഫ്ലാറ്റിനു ( മരണം വരെ) നികുതി അടച്ചിരുന്നില്ല. അതാണ് കൂടിശ്ശിക കൂടി 45 ലക്ഷം വരെ എത്തി നിൽക്കുന്നത്. 2006 ലാണ് ഈ ഫ്ലാറ്റ് അദായനികുതി വകുപ്പിന്റെ കൈകളിൽ എത്തുന്നത്.

    ഐപിഎല്ലിൽ രൺവീർ കപൂർ, 15 മിനിറ്റിന് വാങ്ങുന്നത് അഞ്ച് കോടി, കാരണം ഇതോഐപിഎല്ലിൽ രൺവീർ കപൂർ, 15 മിനിറ്റിന് വാങ്ങുന്നത് അഞ്ച് കോടി, കാരണം ഇതോ

    അതെസമയം ശ്രീവിദ്യയുടെ മരണത്തിനു മുൻപ് തന്നെ ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിരുന്നു. 13000 രൂപയാണ് വാടക . ഇപ്പോൾ വാടക പണം ആദായനികുതി വകുപ്പിനാണ് ഇപ്പോൾ ലഭിക്കുന്നത്.. എന്നാൽ ഈ തുക കൊണ്ട് ടാക്സിന്റെ കുടിശ്ശിക അടച്ചു തീർക്കാൻ കഴിയില്ല.

    English summary
    No one turns up to buy Srividya's flat, auction postponed ...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X