For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നയൻതാരയെല്ലാം ഔട്ട്'; തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ താരമാണ്!‌

  |

  മുൻനിര നായക നടന്മാരെല്ലാം വലിയ തുകയാണ് ഓരോ സിനിമയ്ക്കും പ്രതിഫലമായി കൈപറ്റുന്നത്. ബോളിവുഡ് ലെവലിലേക്കാണ് സൗത്ത് ഇന്ത്യൻ താരങ്ങളെല്ലാം ഇന്ന് പ്രതിഫലം വാങ്ങുന്നത്. നടന്മാർ മാത്രമല്ല നായികമാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലേക്കല്ല. അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ: ദി റൈസ് 2021ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇപ്പോഴും ബോക്‌സ് ഓഫീസിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയിപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും സ്ട്രീം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയിലെ മുൻ നിര നാടിയായി രശ്മിക മന്ദാന മാറി കഴിഞ്ഞു.

  'ആദ്യം പറഞ്ഞ കഥയായിരുന്നില്ല ഷൂട്ടിങിന് ചെന്നപ്പോൾ'; ആമിർ സിനിമയിൽ നിന്ന് മാറിയതിനെ കുറിച്ച് ഷെഫാലി

  പുഷ്പയിലേക്ക് ഓഫർ ലഭിച്ചപ്പോൾ തന്റെ പ്രതിഫലം വീണ്ടും കൂട്ടിയിരിക്കുകയാണ് രശ്മിക മന്ദാന. മൂന്ന് കോടി രൂപയാണ് പുഷ്പയ്ക്കായി രശ്മിക വാങ്ങിയത്. ഇപ്പോൾ തെലുങ്ക് സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് രശ്മിക. രശ്മികയ്ക്ക് പുറമെ തെലുങ്കിൽ‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് നടിമാർ പൂജ ഹെ​ഗ്ഡെ, സാമന്ത റൂത്ത് പ്രഭു, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരാണ്.

  'വഴക്കിടുമ്പോൾ‌ എനിക്ക് കിട്ടിയ അവാർഡുകൾ നശിപ്പിക്കുമായിരുന്നു'; മുൻ കാമുകിയെ കുറിച്ച് രൺബീർ കപൂർ

  ഇന്ന് തെലുങ്ക് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് പൂജ ഹെ​ഗ്ഡെ. 3.50 കോടിക്ക് മുകളിലാണ് താരം സിനിമകൾക്ക് വാങ്ങുന്ന പ്രതിഫലം. 2010ൽ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞു പൂജ ഹെ​ഗ്ഡെ. ശേഷമാണ് മിഷ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഖംമൂടിയിലൂടെ അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയിൽ അഭിനയിച്ചു. 2016ൽ ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹൻജൊ ദാരോ എന്ന ചിത്രത്തിലെ നായികയായും പൂജ തിളങ്ങി. രാധേ ശ്യാമാണ് ഇനി റിലീസിനെത്താനുള്ള പൂജയുടെ ഏറ്റവും പുതിയ സിനിമ.

  രശ്മിക നേരത്തെ 2 കോടി രൂപയായിരുന്നു സിനിമയ്ക്ക് ഈടാക്കിയിരുന്നത്. എന്നാൽ പുഷ്പയിൽ അഭിനയിക്കാൻ നടി ഈടാക്കിയത് മൂന്ന് കോടി രൂപയാണ്. താരം ആവശ്യപ്പെട്ടപ്പോൾ നിർമാതാക്കൾ‌ അത് നൽകുകയും ചെയ്തു. നിലവിൽ തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയാണ് രശ്മിക. പുഷ്പയിൽ നായിക രശ്മികയായിരുന്നു. അല്ലു അർജുനാണ് സിനിമയിൽ ടൈറ്റിൽ റോളിലെത്തിയത്.

  ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സാമന്ത ഇപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ സാമന്ത രണ്ട് കോടി രൂപയാണ് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് ഈടാക്കുന്നത്. പുഷ്പയാണ് സാമന്തയുടേതായി ഇറങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ഐറ്റം ഡാൻസ് വീഡിയോ ​ഗാനത്തിൽ മാത്രമാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. ആ ഒരു ​ഗാനത്തിൽ മാത്രം അഭിനയിക്കുന്നതിന് ഒരു കോടി രൂപ സാമന്ത ഈടാക്കിയെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ട്. ഇനി പുറത്തിറങ്ങാനുള്ള സാമന്ത ചിത്രം കാത്ത് വാക്ക്ലെ രണ്ട് കാതൽ ആണ്. നയൻതാരയാണ് ചിത്രത്തിൽ മറ്റൊരു നായിക. വിജയ് സേതുപതിയാണ് നായകൻ. വിഘ്നേഷ് ശിവനാണ് സംവിധായകൻ.

  ബ്ലോക്ക്ബസ്റ്ററുകളായ ബാഹുബലി, ബാഹുബലി 2 എന്നിവയുൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനുഷ്ക ഷെട്ടി ഒരു സിനിമയ്ക്ക് ഈടാക്കുന്നത് രണ്ട് കോടി രൂപയാണ്. നിശബ്​ദമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അനുഷ്ക ഷെട്ടി ചിത്രം.

  Recommended Video

  പുതുമുഖ താരത്തോടൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് നയൻസ്

  മഹാനടിയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും രണ്ട് കോടിയാണ് ഒരു സിനിമയ്ക്ക് ഈടാക്കുന്ന തുക. മഹാനടിയിലെ പ്രകടനത്തിലൂടെ തെലുങ്കിലെ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ സൂപ്പർ നായികയാണ് കീർത്തി സുരേഷ്. ഇരുപത്തൊമ്പതുകാരിയായ കീർത്തിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്.

  English summary
  No Place For Nayanthara, This Are The Highest Paid Actresses From South In 2022
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X