മമ്മൂട്ടിയ്ക്കും ദിലീപിനുമൊപ്പം അങ്ങനെ ഒരു ചിത്രം താന്‍ ചിന്തിക്കുന്നുപോലുമില്ല എന്ന് പ്രിയന്‍
പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നു എന്നും അതില്‍ ജനപ്രിയ നായകന്‍ ദിലീപ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നുമുള്ള വാര്‍ത്ത കഴിഞ്ഞ കുറച്ച് നാളുകളായി പാറിപ്പറന്ന് നടക്കുന്നുണ്ടായിരുന്നു.
ദിലീപിന്റെ തകര്‍ച്ചകള്‍ക്ക് കാരണം മഞ്ജു വാര്യരല്ല, ഹരിശ്രീ അശോകനാണ് !
എന്നാല്‍ അധികം സന്തോഷിക്കാന്‍ വരട്ടെ, അങ്ങനെ ഒരു ചിത്രത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മമ്മൂട്ടി - ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പ്രിയന്‍ നിഷേധിച്ചത്.

17 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം
നാല് സിനിമകള്‍ക്ക് വേണ്ടിയാണ് ഇതുവരെ പ്രിയനും മമ്മൂട്ടിയും കൈ കോര്‍ത്തത്. നാലും പരാജയപ്പെട്ടു. ഏറ്റവുമൊടുവില്‍ 1999 ല്‍ പുറത്തിറങ്ങിയ മേഘം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ആ സിനിമയും വലിയ പരാജയമായി. അതിന് ശേഷം ഒരു ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പം പ്രിയന്‍ ചെയ്തില്ല...

ചെയ്യുന്നു എന്ന് വാര്‍ത്തകള്‍
മേഘത്തിന് ശേഷം ഒരു മമ്മൂട്ടി - പ്രിയന്‍ ചിത്രങ്ങള്‍ പിറക്കാതായതോടെ ഇരുവരും ശത്രുക്കളാണെന്ന വാര്‍ത്തകള്‍ വരെ പരന്നിരുന്നു. മമ്മൂട്ടി എന്നും തന്റെ അടുത്ത സുഹൃത്താണെന്ന് പ്രിയന്‍ പറഞ്ഞതോടെ, ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചും ആരാധകര്‍ സംസാരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളുണ്ടായത്.

ദിലീപും വരുന്നു
പ്രിയനും മമ്മൂട്ടിയും ഏറ്റവുമൊടുവില്‍ ഒന്നിച്ച മേഘം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ദിലീപ് എത്തിയിരുന്നു. വെട്ടം എന്ന ചിത്രമാണ് ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദിലീപും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

അതില്‍ സത്യമല്ല
എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് പ്രിയദര്‍ശന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു. മമ്മൂട്ടിയെയും ദിലീപിനെയും നായകന്മാരാക്കി അങ്ങനെ ഒരു ചിത്രത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല എന്നാണ് പ്രിയന്‍ പറയുന്നത്.

അടുത്ത ചിത്രം ലാലിനൊപ്പം
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് പ്രിയന്‍ ഒന്ന് കരകയറിയത്. മോഹന്‍ലാലിനൊപ്പം ചെയ്ത ഒപ്പം എന്ന ചിത്രം മികച്ച വിജയം നേടി. പ്രിയന്റെ അടുത്ത ചിത്രവും മോഹന്‍ലാലിനൊപ്പമാണെന്നാണ് കേള്‍ക്കുന്നത്. സ്‌പോര്‍ട്‌സിനെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കും അത്.


Click it and Unblock the Notifications