»   » പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ ചെയ്യാന്‍ താത്പര്യമില്ല; കാരണമെന്താണെന്ന് പ്രിയന്‍ പറയുന്നു

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ ചെയ്യാന്‍ താത്പര്യമില്ല; കാരണമെന്താണെന്ന് പ്രിയന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഇനിയെന്ന് നായകനായി മലയാള സിനിമയില്‍ തിരിച്ചെത്തും എന്ന് നോക്കിയിരിയ്ക്കുകയാണ് ആരാധകര്‍. പ്രണവിന്റെ തിരിച്ചുവരവ് സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ അഭിനയത്തിലേക്ക്, ആരാണ് സംവിധായകന്‍?

മോഹന്‍ലാലിന്റെ ഉറ്റസുത്തുക്കളില്‍ ഒരാളായ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പ്രണവ് തിരിച്ചുവരും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരിയ്ക്കാം. എന്നാല്‍ അതുണ്ടാവില്ല എന്ന് പ്രിയന്‍ വ്യക്തമാക്കുന്നു. അതിന്റെ കാരണവും സംവിധായകന്‍ പറയുന്നുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താത്പര്യമില്ല

പ്രണവ് മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. എന്നാല്‍ അവന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ താത്പര്യമില്ലെന്ന് പ്രിയന്‍ വ്യക്തമാക്കി.

എന്താണ് കാരണം

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമാണ്. അദ്യ സിനിമ അവന്‍ ഇഷ്ടമുള്ള സംവിധായകര്‍ക്കൊപ്പം ചെയ്യട്ടെ എന്നാണ് പ്രിയന്‍ പറയുന്നത്.

തീര്‍ച്ചയായും ചെയ്യും

അതേ സമയം പറ്റിയ കഥ ലഭിച്ചാല്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യും എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അത് എന്നുണ്ടാകും എന്ന് പറയാന്‍ കഴിയില്ല. ഒന്നും നേരത്തെ കണക്കൂക്കൂട്ടി ചെയ്യുന്ന സ്വഭാവം എനിക്കില്ല എന്നാണ് സംവിധായകന്‍ പറഞ്ഞത്.

പ്രണവ് സിനിമയില്‍

ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായും എത്തി. ജീത്തു ജോസഫിന്റെ സഹസംവിധായകനായിട്ടാണ് പിന്നെ പ്രണവ് തിരിച്ചെത്തിയത്.

English summary
In a recent interview given to a popular media, the senior film-maker Priyadarshan made clear that he has absolutely no plans to direct a film with Pranav Mohanlal in the lead role, in the near

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam