വേശ്യയായി അഭിനയിച്ചതില്‍ മനസ്താപമില്ല,അനുമോള്‍
കൊച്ചി: ലൈംഗികതൊഴിലാളിയായി അഭിനയിക്കുന്നതില്‍ തനിയ്‌ക്കൊരു മനസ്താപവുമില്ലെന്ന് നടി അനുമോള്‍. വെടി വഴിപാട് എന്നചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു തനിയ്‌ക്കെന്നും ഇത്തരമൊരു വേഷം ചെയ്യാന്‍ യാതൊരു മടിയും ഇല്ലായിരുന്നെന്നും അനുമോള്‍. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം രണ്ടാമതൊന്ന് ആലോചിയ്‌ക്കേണ്ടി വന്നില്ലെന്നും അനുമോള്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുമോള്‍.
മലയാള സിനിമയില്‍ അനുമോള്‍ക്ക് നല്ല കാലം തെളിയുകയാണ്. ഒന്നിനുപിറകെ മറ്റൊന്നായി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഈ നായികയെ തേടിയെത്തുകയാണ്. ടിപി രാജീവ് കുമാറിന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. മൂന്ന് നായികമാരണ് ചിത്രത്തില്‍ ഉള്ളത്. രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിന് അടിസ്ഥാനമായതും രാജീവ് കുമാറിന്റെ നോവലാണ്.

അനുവിനെ കൂടാതെ ജ്യോതി കൃഷ്ണ, പുതുമുഖ താരം ശ്രുതി എന്നിവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജും പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്ന ഡോക്ടര്‍ ബിജുവിന്റെ ചിത്രമായ പെയിന്റിംഗ് ലൈഫിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്


Click it and Unblock the Notifications











