ശരിയായ ആണുങ്ങള്‍ ഇവിടെ തീരെ കുറവാണ്: സലീം കുമാര്‍

By Aswathi

സലീം കുമാര്‍ ഇപ്പോള്‍ വളരെ 'ഓപ്പണാ'ണ്. അത് ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷമാണോ എന്ന് ചോദിക്കുന്നവരോട് സലീം കുമാര്‍ പറയും, അതിന് ശേഷമാണ് ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതെന്ന്. ദേശീയ പുരസ്‌കാരം ലഭിയ്ക്കുന്നതിന് മുമ്പും ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പക്ഷെ പുരസ്‌കാരം ലഭിച്ചതിന് ശേഷമാണ് എല്ലാവരും ഞാന്‍ പറയുന്നതിന് പ്രാധാന്യം നല്‍കി തുടങ്ങിയതെന്ന് പലപ്പോഴും സലീം കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

വിഷയം സലീം കുമാര്‍ മുമ്പോ പറഞ്ഞോ ഇപ്പോള്‍ പറഞ്ഞോ എന്നല്ല, സലീം കുമാര്‍ പറഞ്ഞോ എന്നാണ്. രാഷ്ട്രീയത്തിലെ നമ്മുടെ ചീഫ് വിപ്പ് പിസി ജോര്‍ജിനെ പോലെയാണ് സലീം കുമാര്‍. ആളൊരു രസികനാണെന്നത് മാറ്റി നിര്‍ത്താം. രണ്ട് പേര് പറയുന്നതിലും കാര്യമുണ്ടാകാം. രണ്ട് പേര്‍ക്കും പ്രവര്‍ത്തിക്കുന്ന മേഖലയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അത് പലപ്പോഴും തുറന്ന് പറയുന്നത് ആ മേഖലയിലെ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല.

salim-kumar

ഇപ്പോള്‍ സലീം കുമാര്‍ പറഞ്ഞിരിക്കുന്നത് സിനിമയില്‍ ശരിയായ ആണുങ്ങള്‍ തീരെ കുറവാണെന്നാണ്. എല്ലാം ആണ്‍ വേഷം കെട്ടുകയാണത്രെ. സിനിമാക്കാര്‍ മിക്കവരും ഒരു മായിക ലോകത്താണ്. സമ്പത്ത്, സുഖം, പുതിയ കാര്‍ ഇത് വരെയൊക്കെ മാത്രമേ ചിന്തിക്കാന്‍ പോകുകയുള്ളൂ. ചിലരുടെ വിചാരം ഈ ലോകത്തെ ചക്രവര്‍ത്തികളാണ് തങ്ങളെന്നാണ്. അതും വിചാരിച്ച് സ്വയം കസേര പണിതിട്ടിരിക്കുകയാണ്- സലീം കുമാര്‍ പറഞ്ഞു.

എനിക്ക് സിനിമ തരുന്ന പുറംമോടിയിലും ആര്‍ഭാടത്തിലുമൊന്നും വിശ്വാസമില്ല. സലീം കുമാറിനെ പറ്റി നാളെ ആരും പഠിക്കാന്‍ പോകുന്നില്ല. എന്റെ പേര് ഒരു പുസ്തകത്തിലും വരാനും പോകുന്നില്ല. പല സിനിമാക്കാരുടെയും വിചാരം താനൊഴിച്ച് മറ്റെല്ലാവരും മരിച്ചുപോകണമെന്നാണത്രെ. സിനിമയില്‍ ഒരു നടന്റെ പരാജയം ആഘോഷിക്കുന്നത് മറ്റൊരു നടനാണെന്നും ഒരു നിര്‍മാതാവിന്റെ സിനിമ പൊട്ടിയില്‍ ആഘോഷിക്കുന്നത് മറ്റൊരു നിര്‍മാതാവാണെന്നും സലീം കുമാര്‍ പറഞ്ഞു.

ഈ ദുരവസ്ഥ സിനിമയില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. സിനിമയില്‍ ആണ്‍ വേഷം കെട്ടുന്നവരാണ് മിക്കവരും. ശരിയായ ആണുങ്ങള്‍ ഇവിടെ തീരെ കുറവാണ്- സലീം കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X