ലിപ് ലോക് ചെയ്യാന്‍ ഹണി റോസിനെങ്ങനെ ധൈര്യം വന്നു?

By Aswathi

തെന്നിന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ ലിപ് ലോക്ക് ചെയ്യുന്നത് അത്ര വല്യ കാര്യമൊന്നുമല്ല. വലിയ ന്യൂ ജനറേഷന്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും മലയാളസിനിയില്‍ അത്ര പ്രചാരത്തിലില്ല. മലയാളികള്‍ എന്നും ഇത്തിരിയൊരു സദാചാരമുള്ളതുകൊണ്ട് അതിനൊക്കെ ഇത്തിരി ധൈര്യം വേണം. മലയാളത്തില്‍ നേരത്തെ രമ്യ നമ്പീശന്റെയും ആന്‍ഡ്രിയ ജര്‍മിയയുടെയും ലിപ് ലോക് വല്യ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ആ ധൈര്യം വന്നിരിക്കുന്നത് ഹണി റോസിനാണ്.

ഫഹദ് ഫാസില്‍ നായകനാകുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലെ ഹണി റോസും മുരളി ഗോപിയും തമ്മിലുള്ള ലിപ് ലോക്കാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ തരംഗമാകുന്നത്. സംഗതി ലിപ് ലോക് തന്നെയാണോ എന്ന് ചിലര്‍ക്ക് സംശയമില്ലാതെയുമില്ല. എന്നാല്‍ കാഴ്ചക്കാരില്‍ അങ്ങനെ ഒരു പ്രതീതിയാണ് ഈ രംഗം ജനിപ്പിക്കുന്നത്.

Honey Rose

എന്നാലും ഹണി തനിക്കെങ്ങനെ ഇതിന് ധൈര്യം വന്നു എന്ന ചോദിക്കുമ്പോള്‍ വിശദീകരണമുള്ള ഒരു മറുപടി താരത്തിന്റെ പക്കലുണ്ട്. താന്‍ ഒരിക്കലും ഒരു പ്രത്യേക ഇമേജ് കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഹണി റോസ് പറയുന്നത്. എനിക്കു ലഭിച്ച ക്യാറക്ടറും അങ്ങനെ തന്നെ- ഹണി റോസ് പറഞ്ഞു.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ആവശ്യമാണെങ്കില്‍ അതിലൊരു തെറ്റുമില്ലെന്ന പക്ഷക്കാരിയാണ് ഹണി റോസ്. മുരളിഗോപിക്കൊപ്പം അങ്ങനെ ഒരു രംഗ ചെയ്യാന്‍ യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. ഓരോ സീനും മുരളി ഹണിയ്ക്ക് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നത്രെ.

ചിത്രത്തില്‍ ഡോ. പ്രേമ എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. ഒരു നടിയെന്ന് നിലയില്‍ ഈ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണെന്നും എന്നാല്‍ വ്യക്തിയായി കാണുമ്പോള്‍ അല്പം ടെന്‍ഷനുണ്ടെന്നും ഹണി റോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X