സിനിമയുടെ റിലീസില്‍ മാറ്റമില്ല! വൈറസ് ജൂണ്‍ 7ന് തന്നെ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍! പോസ്റ്റ് കാണൂ

നിപ അതിജീവനത്തിന്റെ കഥ പറയുന്ന വൈറസ് പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ്. ആഷിഖ അബു സംവിധാനം ചെയ്ത ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നത്. ആഷിഖ് അബുവിന്റേയും റിമയുടേയും ഉടമസ്ഥതയിലുള്ള ബാനറായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു ഇവര്‍ മൂവരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. റിമ കല്ലിങ്കല്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, പൂര്‍ണ്ണിമ, ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, പാര്‍വതി, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സിനിമയുടെ രിലീസ് മാറ്റുമോയെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. തിങ്കളാഴ്ച മുതല്‍ സിനിമയുടെ പ്രമോഷന്‍ നിര്‍ത്തിവെച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് റിലീസിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായത്. റിലീസ് മാറ്റുന്നില്ലെന്നും നേരത്തെ അറിയിച്ചത് പോലെ ജൂണ്‍ 7ന് തന്നെ ചിത്രമെത്തുമെന്നുള്ള വിവരങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. വൈറസ് സിനിമയുടെ പേരിലുള്ള പേജിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Virus

വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധം വിദഗ്ധവും ശാസ്ത്രീയവുമായ നടപടികളാണ് അധികാര കേന്ദ്രങ്ങള്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിര്‍ഭയരായി മനസാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ നമുക്ക് സാധിക്കുന്നത് പരിചയസമ്പത്തുള്ള കഴിവുറ്റ് ഒരു ആരോഗ്യവകുപ്പും വൈദ്യശാസ്ത്ര വിദഗ്ധരും നമുക്കുണ്ട് എന്ന ഉറപ്പിലാണ്. വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണ്. ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചു. ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ജൂണ്‍ 7 മുതല്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X