അമല പോളില്ല, സിനിമ ഉപേക്ഷിക്കേണ്ടി വന്നു

By Aswathi

തെന്നിന്ത്യന്‍ താരം അമല പോളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ആലുവ ചുണ്ടയിലെ സെന്റ് ജൂഡ് പള്ളിയില്‍ വച്ച് നടന്നു. ജൂണ്‍ 12ന് ചെന്നൈയില്‍ വച്ചായിരിക്കും വിവാഹം. തമിഴകവും മലയാളവുമെല്ലാം ഒരു പ്രണയവിവാഹത്തിന് കൂടെ സാക്ഷികളാകാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അമലയുടെ വിവാഹ വാര്‍ത്ത വന്നതോടെ പ്രതിസന്ധിയിലായത് ഒരു സിനിമാ നിര്‍മാതാവും സംവിധായകനുമാണ്.

അമല പോള്‍ വിവാഹിതയാകുകയും അഭിനയത്തോടെ താത്കാലികമായി വിടപറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംവിധായകനും നിര്‍മാതാവിനും ഒരു സിനിമ ഉപേക്ഷിക്കേണ്ടി വന്നു. സംവിധായകന്‍ രമേശ് വര്‍മയും അണിയറപ്രവര്‍ത്തകരുമാണ് അമലയില്ല എന്ന ഒറ്റക്കാരണത്താല്‍ ചെയ്യാനിരുന്ന 'വാസ്ത നീ വേണുക' എന്ന ചിത്രം ഉപേക്ഷിച്ചത്. വിവാഹത്തെ കുറിച്ച് ഒന്നും അമല നേരത്തെ പറഞ്ഞില്ല എന്ന പരിഭവവും ഇവര്‍ക്കുണ്ട്.

Amala Paul

അമല പിന്മാറുന്നു എന്നറിഞ്ഞതോടെ കാതറിന്‍ ട്രേസ എന്ന മറ്റൊരു നടിയെ വച്ച് ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വെറുമൊരു ഗ്ലാമര്‍ കഥാപാത്രമല്ല, മറിച്ച് നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു. അതിനാല്‍ തന്നെ അമലയ്ക്ക് പകരം മറ്റൊരു നടിയെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ട വന്നതെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X