twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുത്രന് വേണ്ടി അന്‍വര്‍ സംസാരിക്കുന്നു; ഞങ്ങളെ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

    By Aswini
    |

    പ്രേമത്തിന്റെ സെന്‍സര്‍ ബോര്‍ഡ് കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന്റെ പഴി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനില്‍ കെട്ടിവയ്ക്കാനുള്ള ശ്രങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന് വേണ്ടി സംവിധായകനും നിര്‍മാതാവ് അന്‍വര്‍ റഷീദും തമ്മില്‍ ശത്രുതയിലാണെന്ന് വരെ പറഞ്ഞുപരത്തി. വിഷയത്തോട് ഇരുവരും പ്രതികരിക്കാതായതോടെ ആ കിംവദി ജനം വിശ്വാസത്തിലെടുക്കുകയും ചെയ്തു.

    എന്നാല്‍ അങ്ങനെയങ്ങ് വിശ്വസിക്കാന്‍ വരട്ടെ. തങ്ങള്‍ക്കിടയില്‍ ഒരു ഭിന്നതയുമില്ലെന്ന് പറഞ്ഞുകൊണ്ട് അന്‍വര്‍ റഷീദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

    പുത്രനുമായി പ്രശ്‌നമില്ല

    പുത്രന് വേണ്ടി അന്‍വര്‍ സംസാരിക്കുന്നു; ഞങ്ങളെ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

    അല്‍ഫോണ്‍സുമായി യാതൊരു തര ഭിന്നതയുമില്ലെന്ന് പ്രേമത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് പ്രതികരിച്ചു.

    ഞങ്ങളുടെ സൗഹൃദം

    പുത്രന് വേണ്ടി അന്‍വര്‍ സംസാരിക്കുന്നു; ഞങ്ങളെ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

    ചിത്രത്തിന്റെ എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് കണ്ടാല്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലാകുമെന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്

    ചിലരുടെ ശ്രമം മാത്രം

    പുത്രന് വേണ്ടി അന്‍വര്‍ സംസാരിക്കുന്നു; ഞങ്ങളെ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

    തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അല്‍ഫോണ്‍സുമായി തനിക്ക് യാതൊരു ഭിന്നതയുമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

    പുത്രന് സുഖമില്ല

    പുത്രന് വേണ്ടി അന്‍വര്‍ സംസാരിക്കുന്നു; ഞങ്ങളെ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

    പാന്‍ക്രിയാസ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്നതിനാലാണ് അല്‍ഫോണ്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതിരുന്നത്. ഹൈദരാബാദില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ്, കഴിഞ്ഞ ദിവസമാണ് അല്‍ഫോണ്‍സ് മടങ്ങിയെത്തിയത്. അദ്ദേഹത്തിന്റ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അന്‍വര്‍ പറഞ്ഞു.

    എന്തായിരുന്നു ആ കിംവദി

    പുത്രന് വേണ്ടി അന്‍വര്‍ സംസാരിക്കുന്നു; ഞങ്ങളെ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

    ഷൂട്ടിങ് തീര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിനിമയുടെ മൂന്നിലൊന്ന് ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കുറച്ചു ഭാഗങ്ങള്‍ നഷ്ടപ്പെട്ടുപോയത്രെ. അത്രയും ഭാഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. അത് നിര്‍മ്മാതാവിന് അധിക ബാദ്ധ്യതയായി. ഈ പ്രശ്‌നത്തെ തുടര്‍ന്നാണ് അന്‍വറും പുത്രനും തെറ്റിപ്പിരിഞ്ഞതെന്നായിരുന്നു ഗോസിപ്പ്.

    English summary
    As the Premam piracy case continues to remain unsolved, rumours of all kinds too have broken out - one of them being that the producer of the film, Anwar Rasheed, and the director, Alphonse Putharen, are at war. However, Anwar Rasheed pooh poohs the rumours, adding that minor issues cannot break the friendship between the two of them.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X