പൃഥ്വിയില്ലാതെ ലാലിന്റെ സ്വപ്നമാളിക
മോഹന്‍ലാലിന്റെ സ്വപ്നമാളികയില്‍ പൃഥ്വിരാജില്ല. എന്നാല്‍ മീരാ ജാസ്മിന്‍ തീര്‍ച്ചയായുമുണ്ട്. ഒപ്പം ഒരു വിദേശവനിതയും. കഥ മാറിയപ്പോഴും പേരിന് മാറ്റമില്ല.
നവാഗത സംവിധായകനായ ദേവരാജന്റെ സ്വപ്നമാളിക എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷങ്ങളില്‍ പൃഥിരാജും മീരാജാസ്മിനും അഭിനയിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കഥയെ കുറിച്ചും സൂചനയുണ്ടായിരുന്നു- ലാല്‍ ഒരു മജീഷ്യന്‍. ലാലിന്റെ സഹായി മീര. ലാലിന്റെയടുക്കല്‍ മാജിക് പഠിക്കാനെത്തുന്ന ചെറുപ്പക്കാരനായി പൃഥ്വിരാജ്.
എന്നാല്‍ പൃഥ്വിരാജില്ലാതെ സ്വപ്നമാളികയൊരുക്കാനാണ് പുതിയ പദ്ധതി. മോഹന്‍ലാല്‍ തന്നെ എഴുതിയ കഥയാണ് ചിത്രത്തിന്. മോഹന്‍ലാലിന്റെ കഥയില്‍ പൃഥ്വിരാജിന് വേഷമില്ല. എന്നാല്‍ മീരാ ജാസ്മിന്‍ ചിത്രത്തില്‍ അഭിനയിക്കും. കഥ മാറിയപ്പോഴും സ്വപ്നമാളിക എന്ന പേര് മാറ്റിയില്ല.
മജീഷ്യന്‍ കഥാപാത്രത്തിനു പകരം അമേരിക്കയില്‍ താമസമാക്കിയ അപ്പുനായര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അപ്പുനായരുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി വിദേശിയായ രാധാ കാര്‍മല്‍ കടന്നുവരുന്നു. ഈ കഥാപാത്രത്തെ വിദേശിയായ എലീന അവതരിപ്പിക്കും. മീരാ ജാസ്മിന്റെ കഥാപാത്രമെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ജഗതി, നെടുമുടി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തിലുണ്ട്. സംഗീതം ഇളയരാജ. ഛായാഗ്രഹണം വേണു.


Click it and Unblock the Notifications