twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപാധികളുമായി ചാനലുകള്‍; മോഹങ്ങള്‍ കരിയുന്നു

    By Lakshmi
    |

    Satellite Right
    മലയാളത്തില്‍ വര്‍ഷത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കൂടിവരുകയാണ്. പുതുസംവിധായകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സിനിമകളുടെ എണ്ണവും കൂടുന്നു. എന്നാല്‍ തീയേറ്ററുകളിലെത്തി വിജയം കൊയ്യാന്‍ കഴിയുന്ന ചിത്രങ്ങളുടെ എണ്ണം എക്കാലത്തെയും പോലെ വളരെ പരിമിതമാണ്. പലപ്പോഴും പുതുസംവിധായകരുടെ അനുഭവക്കുറവ് താരനിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, തിരക്കഥയിലെ അപാകങ്ങള്‍ തുടങ്ങി പലകാരണങ്ങള്‍ ഇത്തരത്തില്‍ പടങ്ങള്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴാന്‍ കാരണമാകാറുണ്ട്.

    പക്ഷേ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ രക്ഷനേടിയില്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ആശ്വാസമാകാറുള്ളത് പലപ്പോഴും അവയുടെ സാറ്റലൈറ്റ് അവകാശത്തിന് ലഭിയ്ക്കുന്ന വിലയാണ്. കോടികളാണ് പല ചിത്രങ്ങള്‍ക്കം സാറ്റലൈറ്റ് അവകാശത്തുകയായി ലഭിയ്ക്കാറുള്ളത്. ചാനലുകാര്‍ പുതിയ ചിത്രങ്ങളുടെ അവകാശങ്ങള്‍ നേടാനായി മത്സരിക്കാറുണ്ട്.

    മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ എപ്പോഴും മിനിമം ഗ്യാരണ്ടി നിലനിര്‍ത്തുന്നവയാണ്. എന്നാല്‍ ഇത്തരം വലിയ താരങ്ങളിലാതെയെത്തുന്ന ചിത്രങ്ങള്‍ക്ക് പലപ്പോഴും സാറ്റലൈറ്റ് റൈറ്റിനെ ആശ്രയിക്കുകമാത്രമേ വഴിയുണ്ടാകാറുള്ളു. ഇത് ലക്ഷ്യം വച്ചുമാത്രമായി പടച്ചുവിടുന്ന ചിത്രങ്ങളും മലയാളത്തില്‍ കുറവല്ല.

    എന്നാല്‍ ഇനി സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലും നിര്‍മ്മാതാക്കള്‍ വെള്ളംകുടിയ്ക്കുന്ന അവസ്ഥ വരുകയാണ്. ചറപറയിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം സാറ്റലൈറ്റ് തുക നല്‍കാന്‍ തങ്ങളെ കിട്ടില്ലെന്നാണ് ചാനലുകള്‍ പറയുന്നത്.

    മികച്ച സാറ്റലൈറ്റ് തുക നല്‍കണമെങ്കില്‍ ചിത്രത്തില്‍ തങ്ങളാവശ്യപ്പെടുന്ന ചില ഘടകങ്ങള്‍ വേണമെന്നാണ് ചാനലുകള്‍ പറയുന്നത്. മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ പോലുള്ള താരങ്ങളുടെ സാന്നിധ്യം മികച്ച കഥ, പ്രൊഡക്ഷന്‍ സമയത്തുതന്നെ ശ്രദ്ധിക്കപ്പെടുക, മികച്ച അണിയറക്കാര്‍ എന്നീ കാര്യങ്ങളാണ് ചാനലുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരത്തിലുള്ള ഘടകങ്ങളൊന്നുമില്ലെങ്കില്‍ തങ്ങള്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശത്തിന് പണം മുടക്കില്ലെന്ന് ചാനലുകാര്‍ നിര്‍ബ്ബന്ധം പിടിച്ചാല്‍ മലയാളത്തിലെ ബഹുഭൂരിഭാഗം സിനിമകളും നഷ്ടത്തിലാകുമെന്നകാര്യത്തില്‍ സംശയമില്ല.

    2013ല്‍ ഇതുവരെ 85ചിത്രങ്ങളാണ് മലയാളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ മുപ്പതോളം നവാഗത സംവിധായകരുടെ ചിത്രങ്ങളുണ്ട്. ഇതില്‍ കൂടുതലും സാധാരണചിത്രങ്ങളുടെ ഗണത്തില്‍പ്പെടുന്നവയാണ്. തിയേറ്ററുകളില്‍ തിളക്കമേറിയ വിജയങ്ങള്‍ നേടിയത് അപൂര്‍വ്വം ചില ചിത്രങ്ങള്‍മാത്രമാണ്. ഇങ്ങനെ ചിത്രങ്ങളുടെ പെരുമഴയുണ്ടാകുമ്പോള്‍ അവയില്‍ നിന്നും മികച്ചവ മാത്രം തിരഞ്ഞെടുത്ത് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാന്‍ ചാനലുകാര്‍ ശ്രമിക്കുന്നതിനെ തെറ്റുപറയാന്‍ കഴിയില്ല. എല്ലാവരും ലാഭം മുന്നില്‍ക്കണ്ടാണ് ബിസിനസ് നടത്തുന്നത് എന്നതിനാല്‍ത്തന്നെ എല്ലാ സിനിമയുടെയും അവകാശം എടുക്കണമെന്ന് ആര്‍ക്കും ആരോടും ആവശ്യപ്പെടാനും കഴിയില്ല.

    മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ കഴിഞ്ഞാല്‍ സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഡിമാന്റുള്ള താരങ്ങള്‍ ദിലീപ്, പൃഥ്വിരാജ് എന്നിവരാണ്.

    English summary
    Now the TV channels have put their foot down and have come up with some conditions to buy films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X