കിന്നാരത്തുമ്പിയ്ക്ക് രണ്ടാംഭാഗമില്ല: ഷക്കീല

ഇടക്കാലത്ത് ഛോട്ടോമുംബൈ, തേജാഭായി എന്നീ ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അതൊന്നും തനിയ്ക്ക് ഗുണം ചെയ്തില്ല. എന്നാല്‍ ബൈജു ജോണ്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു തകര്‍പ്പന്‍ ഹാസ്യകഥാപാത്രത്തെയാണ് താനവതരിപ്പിയ്ക്കുന്നതെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞു.
സിനിമയിലെത്തിയ കാലം മുതല്‍ക്കെ മലയാളികള്‍ തനിയ്ക്ക് നല്ല സ്വീകരണമാണ് നല്‍കിയതെന്നും ഷക്കീല അഭിമുഖത്തില്‍ പറഞ്ഞു. ഇവിടെ നിന്ന് വിട്ടുപോയതായി എനിയ്ക്ക് തോന്നുന്നില്ല. എന്നാല്‍ ഒരു ഗ്ലാമര്‍ റോള്‍ തന്റെ ഭാഗത്തു നിന്നും ഇനി പ്രതീക്ഷിയ്‌ക്കേണ്ടെന്നും നടി വ്യക്തമാക്കുന്നു. ചെറിയ പ്രായത്തിലാണ് ഞാന്‍ ഗ്ലാമര്‍ റോളുകള്‍ അവതരിപ്പിച്ച്. ഇപ്പോള്‍ എനിയ്ക്ക് പക്വതയായി. അതുകൊണ്ട് തന്നെ അത്തരം റോളുകള്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹമില്ല.
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും ഷക്കീല അഭിമുഖത്തില്‍ പങ്കുവച്ചു. തമിഴ് ചിത്രമായ മറുമലര്‍ച്ചയില്‍ അഭിനയിക്കുമ്പോള്‍ താനൊരു പുതുമുഖമായിരുന്നു. മമ്മൂട്ടിയുടെ മുന്നിലിയ്ക്കാനും സംസാരിയ്ക്കാനും ഒന്നും ആലോചിച്ചിട്ടു പോലുമില്ല. എന്നാല്‍ മര്യാദയോടെയാണ് മമ്മൂട്ടി സര്‍ അന്നും പെരുമാറിയത്.
അതേസമയം ഛോട്ടാമുംബൈയുടെ ഷൂട്ടിങ് സംഭവമായിരുന്നുവെന്ന് ഷക്കീല പറയുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് കാണാന്‍ ആയിരങ്ങളാണ് അന്ന് തടിച്ചുകൂടിയത്. അതിനിടെയിലാണ് മോഹന്‍ലാല്‍ സര്‍ വന്ന് എന്നോട് സംസാരിച്ചത്. ഷക്കീലയുടെ ഒരു ഫാനാണെന്നയിരുന്നു ലാല്‍ സര്‍ എന്നോട് പറഞ്ഞത്. അങ്ങനെ പറയരുതെന്നും അത് വലിയ പ്രശ്‌നമാകുമെന്നുമൊക്കെ ഞാന്‍ പറഞ്ഞു. എന്നാല്‍ അതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. നമ്മള്‍ രണ്ടു പേരെയും കാണാന്‍ വന്നവരാണ് ഇവിടെയുള്ളതെന്നായിരുന്നു ലാല്‍ സാറിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തത് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നുവെന്നും ഷക്കീല പറഞ്ഞു.
സില്‍ക്ക് സ്മിതയുടെ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഷക്കീല, സില്‍ക്കിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തെ വിമര്‍ശിയ്ക്കകയും ചെയ്തു. ഡേര്‍ട്ടി പിക്ചറിന്റെ കഥ സില്‍ക്കിന്റെ ജീവിതമല്ലെന്ന് ഷക്കീല ചൂണ്ടിക്കാട്ടി. കിന്നാരത്തുമ്പികളുടെ രണ്ടാം ഭാഗം ഒരിയ്ക്കലുമുണ്ടാവില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഷക്കീല അഭിമുഖം അവസാനിപ്പിച്ചത്.


Click it and Unblock the Notifications











