തിലകന്റെ മകളുടെ വിവാഹം താരങ്ങള്‍ ബഹിഷ്‌കരിച്ചു
നടന് തിലകന്റെ മകള് സോഫിയ തിലകന് വിവാഹിതയായി. ചൊവ്വാഴ്ച തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ആര്ഡിആര് ഓഡിറ്റോറിയത്തില് വച്ചായിരുന്നു വിവാഹം. കൊല്ലം സ്വദേശിയായ അജിത്താണ് വരന്.
വളരെ ലളിതമായിരുന്നു വിവാഹച്ചടങ്ങുകള്. ചടങ്ങില് ചലച്ചിത്രരംഗത്തുനിന്നുള്ളവരുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. സംവിധായകന് ലോഹിതദാസും ചില ടിവി സീരിയല് നടന്മാരുമല്ലാതെ മറ്റാരും വിവാഹത്തിനെത്തിയിരുന്നില്ല. ചെന്നൈയില് നിന്നാണ് ലോഹിതദാസ് വിവാഹത്തില് പങ്കെടുക്കാനെത്തിയത്.
സൂപ്പര്താരങ്ങള്ങ്ങളുള്പ്പെടെയുള്ള നടന്മാര്ക്കെതിരെ തിലകന് നടത്തിവരുന്ന ആരോപണങ്ങളെത്തുടര്ന്ന് ചലിച്ചിത്രരംഗത്തുനിന്നുള്ളവര് വിവാഹം ബഹിഷ്കരിക്കുകയായിരുന്നുവെന്നാണ് സൂചന.
ചടങ്ങില് സൂപ്പര്താരങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള് സൂപ്പര് താരങ്ങള് മാത്രമല്ല അവരുടെ ഉപഗ്രഹങ്ങളും ചടങ്ങിനെത്തിയില്ലെന്നും അവരൊന്നും വരാതിരുന്നിട്ടും എന്റെ മകളുടെ വിവാഹം നല്ല രീതിയില് നടന്നുവെന്നുമായിരുന്നു തിലകന്റെ മറുപടി.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications