ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്ന് ദിലീപ്
കൊച്ചി: ഐഫക്-ഫെഫ്‌സി പ്രതിനിധികളുമായി ഔദ്യോഗിക ചര്‍ച്ച നടത്താന്‍ താത്‌പര്യമില്ലെന്ന് ദിലീപ്.
താന്‍ കൂടി അംഗമായ അമ്മ ഉള്‍പ്പെടുന്ന ചര്‍ച്ചയ്‌ക്കെ തയ്യാറുള്ളൂവെന്നാണ് ദിലീപിന്റെ നിലപാട്. ഇതോടെ ദിലീപുമായി ചര്‍ച്ച നടത്താനാനുള്ള ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഘടനയുടെ തീരുമാനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഒറ്റപ്പെട്ട ചര്‍ച്ചയോട് ദിലീപ് വിമുഖത പ്രകടിപ്പിയ്‌ക്കുന്ന സാഹചര്യത്തില്‍ ഈ ശ്രമം ഐഫക് പ്രതിനിധികള്‍ ഉപേക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍.
മാക്ടയിലെ ഇടഞ്ഞു നില്‌ക്കുന്ന ഇരു വിഭാഗങ്ങളുമായി തിങ്കളാഴ്‌ച ഇവര്‍ ഒന്നാം വട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. ചൊവ്വാഴ്‌ച പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് മാക്ടയിലെ വിനയന്‍ വിഭാഗത്തിന്റെ പ്രതീക്ഷ.
എന്നാല്‍ ഒത്തു തീര്‍പ്പിനുള്ള സാധ്യത ഒട്ടും തന്നെയില്ലെന്നാണ് ആദ്യ ദിന ചര്‍ച്ചകള്‍ നല്‌കുന്ന സൂചന. മാക്ടയില്‍ വിനയന്റെ അപ്രമാദിത്വവും ഏകാധിപത്യപരമായ പ്രവണതകളും വിനയന്‍ വിരുദ്ധ പക്ഷം തിങ്കളാഴ്‌ച നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications