»   » ആര് പറഞ്ഞു ജീത്തുവിന്റെ അടുത്ത ചിത്രം ധനുഷിനൊപ്പമാണെന്ന്?

ആര് പറഞ്ഞു ജീത്തുവിന്റെ അടുത്ത ചിത്രം ധനുഷിനൊപ്പമാണെന്ന്?

Posted By:
Subscribe to Filmibeat Malayalam

പാപനാശം എന്ന കമല്‍ ഹസന്‍ ചിത്രത്തിന് ശേഷം ജീത്തു ജോസഫിന് തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. പ്രമുഖ നടന്മാര്‍ക്കെല്ലാം ജീത്തുവിന് ഡേറ്റ് നല്‍കുന്നതില്‍ വിശ്വാസവുമുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തെ മുന്‍ നിര്‍ത്തി പല കിംവദികളും വരുന്നു.

ജീത്തു ജോസഫ് അടുത്തതായി ഒരു തമിഴ് ചിത്രം ചെയ്യുന്നു എന്നും അതില്‍ ധനുഷ് നായകനായി എത്തുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. തമിഴിലും മലയാളത്തിലുമായാണ് ചിത്രമൊരുക്കുന്നതെന്നും കേട്ടു.

Also Read: ജീത്തുവിന്റെ അടുത്ത തമിഴ് ചിത്രം ധനുഷിനൊപ്പം; അത് മലയാളത്തിലും വരും

eethu-dhanush

എന്നാല്‍ അങ്ങനെ ഒരു സംഭവമേയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ക്ലബ്ബ് എഫ് എമ്മില്‍ ആര്‍ജെ രാഹുലിനോട് സംസാരിക്കുകയായിരുന്നു ജീത്തു. ധനുഷിനൊപ്പം ഒരു സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ (സെപ്റ്റംബര്‍ 24) റിലീസ് ചെയ്ത ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. അടുത്തതായി പൃഥ്വിരാജിനെ വച്ചൊരു സിനിമയാണ് ജീത്തു പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. അതിന് ശേഷം കാവ്യയെ നായികയാക്കി ഒരു സ്ത്രീ പക്ഷ ചിത്രം. അതും കഴിഞ്ഞ് ഒരു മോഹന്‍ലാല്‍ ചിത്രവും ആലോചനയിലുണ്ട്.

English summary
There is no Tamil film with Dhanush says Jeethu Joseph
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam