twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള ചിത്രങ്ങള്‍ക്ക് ഇവിടെ തിയറ്ററില്ല

    By Nirmal Balakrishnan
    |

    കേരളത്തിലെ തിയറ്ററുകളില്‍ പോലും മലയാള സിനിമകള്‍ക്ക് റിലീസ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. ഈ ആഴ്ച മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് കുറച്ചുനാളേയ്ക്ക് ഒറ്റ ചിത്രത്തിനും തിയറ്ററില്‍ കിട്ടാത്ത സ്ഥിതി വരും. ദീപാവലിക്ക് ഹിന്ദി, തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മലയാള ചിത്രങ്ങള്‍ക്കു പാരയാകുന്നത്.

    ഷാരൂഖ് ഖാന്‍- അഭിഷേക് ബച്ചന്‍ ടീമിന്റെ ഹാപ്പി ന്യൂ ഇയര്‍, വിജയ്- മുരുകദോസ് ചിത്രമായ കത്തി, ശങ്കര്‍- വിക്രം ചിത്രമായ ഐ, ഹരി- വിശാല്‍ ടീമിന്റെ പൂജ എന്നീ ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയറ്ററിലെത്താന്‍ പോകുന്നത്. ഓരോ ചിത്രവും കേരളത്തിലെ നൂറോളം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നുമുണ്ട്. പിന്നെയെവിടെ മലയാള ചി്ത്രങ്ങള്‍ റിലീസ്‌ചെയ്യും. ഇപ്പോള്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്ന പല ചിത്രങ്ങളും മാറ്റേണ്ടിയും വരും.

    kathi-happy-new-year-movie-i

    ദീപിക പദുകോണും ഷാരൂഖും ചെന്നൈ എക്‌സ്പ്രസിനു ശേഷം ഒന്നിക്കുന്ന ചി്ത്രമാണ് ഹാപ്പി ന്യൂ ഇയര്‍.ദീര്‍ഘ കാലത്തിനു ശേഷം ഫാറാ ഖാനും ഷാരൂഖും ഒന്നിക്കുന്ന ചിത്രം, ഷാരൂഖും അഭിഷേകും ദീര്‍ഘകാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ ഏറെ പുതുമയുണ്ട് ഹാപ്പി ന്യൂഇയറിന്. ഷാരൂക് ഏയ്റ്റ്് പാക്കില്‍ എത്തുന്ന ചിത്രം വരാന്‍ വലിയ പ്രതീക്ഷയോടെയാണ് യുവാക്കള്‍ കാത്തിരിക്കുന്നത്. അതുപോലെ തന്നെയാണ് വിജയ്#യുടെ കത്തി കാണാനും. തുപ്പാക്കിക്കു ശേഷം മുരുകദോസും വിജയും ഒന്നിക്കുന്ന കിടിലന്‍ചിത്രമാണിത്. സാമന്തയാണ് നായിക. വിജയ് ഇരട്ടവേഷത്തിലാണ അഭിനയിക്കുന്നത്.

    ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വിക്രം ചിത്രമായ ഐക്കു വേണ്ടിയാണ്. ശങ്കറിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ വന്‍ വിജയമായിരുന്നു. 120 തിയറ്ററിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

    തമിഴ്- ഹിന്ദി ചിത്രങ്ങള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ മലയാള ചിത്രങ്ങള്‍ എന്തു ചെയ്യുമെന്നതാണ് സംവിധായകരെയും താരങ്ങളെയും നിര്‍മാതാക്കളെയും അങ്കലാപ്പിലാക്കുന്നത്. ജയസൂര്യയുടെ മത്തായി കുഴപ്പക്കാരല്ല ആണ് ഈ ആഴ്ച തിയറ്ററിലെത്തുന്ന പ്രധാന ചിത്രം. അങ്ങനെയെങ്കില്‍ കഷ്ടിച്ച് ഒരാഴ്ച മാത്രമേ ഈ ചിത്രത്തിനു പ്രദര്‍ശനം ലഭിക്കുകയുള്ളൂ. അതേപോലെ പൃഥ്വിയുടെ തസ്‌കരനും ഫഹദിന്റെ മണിരത്‌നവുമെല്ലാം തിയറ്റര്‍ വിടേണ്ടി വരും.

    English summary
    No theaters for Malayalam films in Kerala.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X