»   » ജോമോന്റെ സുവിശേഷങ്ങളില്‍ എന്തൊക്കെയോ സര്‍പ്രൈസുണ്ട്, സൂപ്പര്‍ഹിറ്റ് പ്രേമം പോലെ!

ജോമോന്റെ സുവിശേഷങ്ങളില്‍ എന്തൊക്കെയോ സര്‍പ്രൈസുണ്ട്, സൂപ്പര്‍ഹിറ്റ് പ്രേമം പോലെ!

Posted By: Sanviya
Subscribe to Filmibeat Malayalam

2017ലെ ആദ്യ മലയാള ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിലെ ജോമോന്റെ സുവിശേഷങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങുന്ന ചിത്രം. നാളെ ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമായ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ പുറത്തിറങ്ങും. ജനുവരി 20നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

തുടക്കം മുതല്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ ജോമോന്റെ സുവിശേഷങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും സോങും ടീസറുമെല്ലാം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിട്ടില്ല. 2015ല്‍ സൂപ്പര്‍ഹിറ്റായ അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നില്ല. ചിത്രം വമ്പന്‍ സര്‍പ്രൈസായിരുന്നു. ബോക്‌സോഫീസിലും വിജയം നേടി.


ജോമോന് ട്രെയിലര്‍ ഉണ്ടികില്ലേ?

ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. ട്രെയിലര്‍ പുറത്തിറക്കാതെ റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം എന്നാണ് അറിയുന്നത്. ജനുവരി 19 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


ജോമോന്‍ വ്യത്യസ്തനാണ്

സാധാരണ എല്ലാ ഫാമിലി എന്റര്‍ടെയിമെന്റ് ചിത്രങ്ങളും റിലീസിന് മുന്നോടിയായി ട്രെയിലര്‍ പുറത്ത് വിടാറുണ്ട്. ചിത്രത്തിന്റെ പ്രമേയം വെളിപ്പെടുത്തിയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുമാണ് ട്രെയിലര്‍ പുറത്തിറക്കാറുള്ളത്. എന്നാല്‍ ജോമോന്റെ സുവിശേഷങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്.


പ്രേമം പോലെ

ഒത്തിരി റൊമാന്റിക് ചിത്രങ്ങളും ത്രില്ലര്‍ സിനിമകളുമടക്കമുള്ള ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ ട്രെയിലര്‍ പുറത്ത് വിടാതെ റിലീസ് ചെയ്യാറുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം റിലീസിന് എത്തിയതും അങ്ങനെയായിരുന്നു. അത്തരത്തില്‍ ഒരു തീരുമാനമാണ് ജോമോന്റെ സുവിശേഷത്തിന്റെ അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.


ജോമോന്റെ സുവിശേഷങ്ങള്‍

തൃശ്ശൂരിലെ ഒരു ബിസിനസ്സുകാരന്റെ മകനാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രം. മുകേഷാണ് ദുല്‍ഖറിന്റെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ സീനിയര്‍ നടന്മാര്‍ക്കൊപ്പം അഭിനയിക്കുന്നത്.


തിരക്കഥ, സംഗീതം, ഛായാഗ്രാഹണം

ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിദ്യാ സാഗറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. എസ് കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.


English summary
Jomonte Suviseshangal: No Trailer For The Dulquer Salmaan Movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam