വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചുവെന്ന് ഉത്തര ഉണ്ണി! അമ്പലത്തില്‍ വെച്ച് താലികെട്ട് ചടങ്ങ് നടത്തും!
പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഉത്തര ഉണ്ണി. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താരം. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന സന്തോഷം പങ്കുവെച്ചായിരുന്നു അടുത്തിടെ താരപുത്രിയെത്തിയത്. ബിസിനസുകാരനായ നിതേഷ് നായരുമായുള്ള എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഏപ്രില്‍ 5നാണ് തങ്ങളുടെ വിവാഹമെന്ന് ഉത്തര പറഞ്ഞിരുന്നു. വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്നും ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഉത്തര ഉണ്ണി ഇതേക്കുറിച്ച് വിശദീകരിച്ചത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
നിശ്ചയിച്ച തീയതില്‍ ലളിതമായി വിവാഹം നടത്തും. അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തുമെന്നും ഉത്തര ഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉത്തര കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഉത്തരയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഉചിതമായ തീരുമാനമാണ് ഉത്തരയുടെതെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് ഉത്തര ഉണ്ണി. കാലില്‍ ചിലങ്കയണിച്ചായിരുന്നു നിതേഷ് ഉത്തരയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.
കസിനായ സംയുക്ത വര്‍മ്മയ്ക്കാണ് തന്റെ വിവാഹം കാണാന്‍ ധൃതിയെന്ന് ഉത്തര പറഞ്ഞിരുന്നു. വിവാഹം അധികം വൈകിപ്പിക്കേണ്ടെന്ന് ചേച്ചി അമ്മയോട് പറഞ്ഞിരുന്നു. ബിജു മേനോനും സംയുക്ത വര്‍മ്മയും നിറഞ്ഞുനിന്ന ചടങ്ങുകൂടിയായിരുന്നു വിവാഹനിശ്ചയം. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് വരനെ കണ്ടെത്തിത്. താന്‍ അഭിനേത്രിയാണെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയായിരുന്നു ഉത്തര ഉണ്ണി സിനിമയില്‍ തുടക്കം കുറിച്ചത്. രണ്ടാം വരവ്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തത് ഉത്തരയായിരുന്നു.


Click it and Unblock the Notifications











