സുരേഷ്‌ഗോപിയുടെ പ്രസ്താവനുയും എൻറെ സിനിമയും തമ്മില്‍ ബന്ധമില്ല
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള നടന്‍ സുരേഷ് ഗോപിയുടെ വിവാദ പരമാര്‍ശം അപ്പോത്തിക്കിരി എന്ന അദ്ദേഹത്തിൻറെ പുതിയ ചിത്രത്തിന് തിരിച്ചടിയായിരിക്കുകയാണ്. തൃശ്ശൂര്‍ ജോസ് തിയേറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു.
'ഷിറ്റ് ഗോപി മൂര്‍ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിനുമുന്നില്‍ പ്രതിഷേധം നടത്തുന്നത്. സുരേഷ് ഗോപി മാപ്പ് പറയണമെന്ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.

ഇത്തരം വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴൊന്നും ചിത്രത്തിന്റെ സംവിധായകന്‍ മാധവ് രാമദാസിന് പേടിയില്ല. നല്ലൊരു ചിത്രമെന്ന നിലയില്‍ എനിക്കൊരു പേടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു.
നിലവില്‍ രണ്ട് തിയേറ്ററുകളില്‍ മാത്രമാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രസ്താവനുയും ഈ ചിത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സിനിമ വേറെ രാഷ്ട്രീയം വേറെ. വിവാദങ്ങള്‍ അതിന്റെ വഴിയ്ക്ക് നടക്കും. ഒരു നല്ല സിനിമയെ തടയാന്‍ ആര്‍ക്കും കഴിയില്ല- തികഞ്ഞ ആത്മവിശ്വാസത്തോടെ രാമദാസ് പറഞ്ഞു.
സുരേഷ് ഗോപിയെ കൂടാതെ ജയസൂര്യ, ആസിഫ് അലി, മീര നന്ദന്‍, അഭിരാമി തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രം നല്ല സിനിമകളുടെ പട്ടികയില്‍ ഇടം പിടിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











